ശമ്പളം കൂട്ടി ചോദിച്ചതിന്  ആക്രമിക്കപ്പെട്ട സതീശന്‍ നാടണഞ്ഞു

ഖമീസ് മുശൈത്: ശമ്പളം കൂട്ടി ചോദിച്ചതില്‍ കുപിതനായ തൊഴിലുടമയുടെ പീഡനം ഏല്‍ക്കേണ്ടി വന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സതീശന്‍ മാസങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ നാടണഞ്ഞു. മോഹനന്‍, ഷാജി, ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം പതിനഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹവും സൗദിയിലത്തെുന്നത്.  സ്പോണ്‍സറുടെയും ബന്ധുക്കളുടെയും കെട്ടിട നിര്‍മാണ ജോലിയായിരുന്നു ഇവര്‍ക്ക്. തുച്ഛമായ ശമ്പളമായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നത്. ശമ്പളം കൂട്ടി തരാന്‍ സ്പോണ്‍സറോട് ഇവര്‍ ആവശ്യപ്പെട്ടു. അതോടെ സ്പോണ്‍സര്‍ അക്രമവും അസഭ്യ വര്‍ഷവും തുടങ്ങിയെന്ന് സതീശ് പറയുന്നു.
 ഒപ്പം ജോലി ചെയ്തിരുന്ന ഒരാള്‍ക്ക് മാരക രോഗവും ഇതിനിടെ പിടികൂടി. അങ്ങനെയാണ് സതീശ് ഖമീസിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധിയായ അബ്ദുല്‍ റഹ്മാന്‍ വേങ്ങരയെ സമീപിക്കുന്നത്.  
സഹായത്തോടെസ്പോണ്‍സര്‍ക്കെതിരെ അബഹ ലേബര്‍ കോടതിയില്‍ പരാതി നല്‍കി. പ്രകോപിതനായ സ്പോണ്‍സര്‍ ഇല്ലാത്ത സാമ്പത്തിക ബാധ്യത തന്നില്‍ കെട്ടിവെച്ചു ക്രൂരമായി പീഢിപ്പിക്കുകയായിരുന്നെന്നും കോയ ചേലേമ്പ്രയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ദുരിതം മറികടക്കാനായതെന്നും യാത്രക്ക് മുമ്പ് സതീശന്‍ പറഞ്ഞു. തന്നെ സഹായിച്ച സഈദ് മൗലവി അരീക്കോടിനും മറ്റുള്ളവര്‍ക്കും നന്ദി പറഞ്ഞാണ് സതീശന്‍ ഷാര്‍ജ വഴിയുള്ള എയര്‍ അറേബ്യ വിമാനത്തില്‍ നാട്ടിലേക്ക്തിരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.