സ്കൂള്‍ അവധി: നിരത്തിലും  കോര്‍ണിഷിലും ഗതാഗത ക്രമീകരണം

ജിദ്ദ: രാജ്യത്തെ സ്കൂളുകള്‍ അര്‍ധ വാര്‍ഷികാവധിക്ക് അടക്കുന്നതോടെ ജിദ്ദയിലത്തെുന്ന സന്ദര്‍ശകരുടെ തിരക്ക് മുന്‍കൂട്ടി കണ്ട് ട്രാഫിക് രംഗത്ത് ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ചതായി ജിദ്ദ ട്രാഫിക് മേധാവി കേണല്‍ വസലുല്ലാഹ് അല്‍ഹര്‍ബി പറഞ്ഞു. ഗതാഗത തിരക്കുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. 
അവിടങ്ങളില്‍ ട്രാഫിക് സേവനം വേഗം ലഭ്യമാക്കും. 
പദ്ധതികള്‍ നടപ്പിലാക്കുന്ന റോഡുകളിലും കോര്‍ണിഷിലും ഉല്ലാസ കേന്ദ്രങ്ങള്‍ക്കടുത്തും കൂടുതല്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ സേവനത്തിനുണ്ടാകും. 
അവധി ദിവസങ്ങളില്‍ എല്ലാ റോഡുകളിലും തിരക്കേറുന്നതിനാല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും ജിദ്ദ ട്രാഫിക് മേധാവി പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.