റിയാദ്: രാജ്യത്ത് ഒൗദ്യോഗികസന്ദര്‍ശനത്തിനത്തെിയ താജികിസ്താന്‍ പ്രസിഡന്‍റ് ഇമാം അലി റഹ്മാന് റിയാദില്‍ ഊഷ്മള സ്വീകരണം. റോയല്‍ എയര്‍ബേസിലത്തെിയ അദ്ദേഹത്തെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സ്വീകരിച്ചു. പ്രസിഡന്‍റ് ഇമാം അലി റഹ്മാന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.
തുടര്‍ന്ന് യമാമ കൊട്ടാരത്തില്‍ ഇരുനേതാക്കളും ഉഭയകക്ഷി ബന്ധവും മേഖലയിലെ പ്രശ്നങ്ങളും മറ്റു ആഗോളവിഷയങ്ങളും ചര്‍ച്ച ചെയ്തു. കുറ്റവാളികളുടെ കൈമാറ്റം, ശാസ്ത്രസാങ്കേതികവിദ്യ വിനിമയം, കായിക യുവജനക്ഷേമം, വിദ്യാഭ്യാസസഹകരണം എന്നീ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു.
സൗദി കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, താജിക് വിദേശകാര്യമന്ത്രി സിറാജുദ്ദീന്‍ അസ്ലോവ്, കിങ് അബ്ദുല്‍അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രസിഡന്‍റ് അമീര്‍ ഡോ. തുര്‍ക്കി ബിന്‍ സുഊദ് ബിന്‍ മുഹമ്മദ്, യുവജനക്ഷേമകാര്യങ്ങള്‍ക്കായുള്ള സര്‍ക്കാര്‍വകുപ്പ് അധ്യക്ഷന്‍ അമീര്‍ അബ്ദുല്ല ബിന്‍ മുസാഇദ് ബിന്‍ അബ്ദുല്‍അസീസ്, താജികിസ്താനിലെ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്തം അബ്ദുല്ല സാദ, വിദ്യാഭ്യാസമന്ത്രി ഡോ. അഹ്മദ് അല്‍ ഈസ, താജിക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഐ.ടി മന്ത്രി നൂറുദ്ദീന്‍ സഈദ് എന്നിവര്‍ ഇരുരാജ്യങ്ങള്‍ക്കും വേണ്ടി കരാറുകളില്‍ ഒപ്പിട്ടു.
ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍അസീസ്, മന്ത്രിസഭാംഗവും രാജ ഉപദേഷ്ടാവുമായ അമീര്‍ ഡോ. മന്‍സൂര്‍ ബിന്‍ മിത്അബ് ബിന്‍ അബ്ദുല്‍അസീസ്, നാഷണല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മിത്അബ് ബിന്‍ അബ്ദുല്ല, സാംസ്കാരിക മാധ്യമമന്ത്രി ഡോ. ആദില്‍ അത്തുറൈഫി, സാമൂഹികകാര്യ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി,
താജിക് ഗതാഗതമന്ത്രി ശേര്‍ അലി കന്‍സല്‍ സാദ, ഇന്‍വെസ്റ്റേഴ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഖാസിം ഖാദിര്‍, മതകാര്യ മേധാവി സുലൈമാന്‍ ദൗലത് സാദ എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.