സുഷമ സ്വരാജിന് യു.പി സ്വദേശിയുടെ സന്ദേശം;  കോണ്‍സുലേറ്റ് ഇടപെട്ട് നാട്ടിലത്തെിച്ചു

ജിദ്ദ: ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് നേരിട്ട് ട്വിറ്റര്‍ സന്ദേശം അയച്ച യു.പി സ്വദേശിയെ എംബസി ഇടപെട്ട് രക്ഷപ്പെടുത്തി. അല്‍ബാഹയില്‍ ജോലിക്കത്തെി ബുദ്ധിമുട്ടിലായ യു.പി വരണാസി ജാന്‍പൂര്‍ സ്വദേശി ആകാശ് കുമാറിനെയാണ് (25) നാട്ടിലേക്ക് അയച്ചത്. മൂന്നുമാസം മുമ്പാണ് ആകാശ് മെക്കാനിക്ക് വിസയില്‍ ജിദ്ദയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള അല്‍ബാഹക്കടുത്ത നിംറയിലത്തെിയത്. വാഗ്ദാനം ചെയ്ത ജോലി കിട്ടിയില്ളെന്ന് മാത്രമല്ല, ഇഖാമ എടുത്തു നല്‍കാനും സ്പോണ്‍സര്‍ തയാറായില്ല. ഹോളോബ്രിക്സ് നിര്‍മാണ കമ്പനിയില്‍ ജോലിയെടുത്ത് വലഞ്ഞ ആകാശിന് എങ്ങനെയും നാട്ടിലത്തെിയാല്‍ മതിയെന്നായി. എവിടെ നിന്നോ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമസ്വരാജിന്‍െറ ട്വിറ്റര്‍ അക്കൗണ്ട് സംഘടിപ്പിച്ച ആകാശ് അതിലേക്ക് തന്‍െറ ദുരിതം വിവരിച്ച് സന്ദേശമയച്ചു. എട്ടാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ആകാശിന്‍െറ സന്ദേശം ലഭിച്ച വിദേശകാര്യ വകുപ്പ് അടിയന്തിരമായി ഇടപെടാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കി. 
തുടര്‍ന്ന് ജിദ്ദ കോണ്‍സുലേറ്റില്‍ നിന്ന് പ്രത്യേക സംഘം സ്ഥലത്തത്തെി നടത്തിയ അന്വേഷണത്തിലാണ് ഹോളോബ്രിക്സ് കമ്പനിയില്‍ നിന്ന് ആകാശിനെ കണ്ടത്തെിയത്. സ്പോണ്‍സറുമായി സംസാരിച്ച് എക്സിറ്റ് അടിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു. അല്‍ബാഹയില്‍ നിന്ന് റിയാദ് വഴി മുംബൈയിലേക്കുള്ള വിമാനത്തില്‍ കഴിഞ്ഞദിവസം ഇയാളെ നാട്ടിലേക്ക് അയച്ചു. നടപടിക്രമങ്ങളുടെയും വിമാനടിക്കറ്റിന്‍െറയും ചെലവ് വഹിച്ചത് കോണ്‍സുലേറ്റായിരുന്നു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഇഖ്ബാല്‍, നിംറയിലെ സാമൂഹിക പ്രവര്‍ത്തകരായ റിയാസ് അയ്മന്‍ പൂക്കോട്ടൂര്‍, അലി അരീക്കോട് എന്നിവര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.