വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി നാട്ടിലേക്ക് മടങ്ങി

റിയാദ്: വിമാനത്താവളത്തിലത്തെില്‍ ബോര്‍ഡിങ് പാസിനായി വരി നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലയാളി സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശി സുബൈര്‍ കുട്ടി (42) ആണ് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ മടങ്ങിയത്. ആറു വര്‍ഷത്തെ തുടര്‍ച്ചയായ പ്രവാസത്തിന് ശേഷം എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങാനായി 2015 നവര്‍ംബര്‍ 22നാണ് സുബൈര്‍ റിയാദ് വിമാനത്താവളത്തിലത്തെിയത്. 
ബോര്‍ഡിങ് പാസിനായി വരി നില്‍ക്കുമ്പോഴാണ് കുഴഞ്ഞു വീണത്. ഉടന്‍ വിമാനത്താവളത്തിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഡോ. ആസാദ് മൂപ്പന്‍െറ മാനേജ്മെന്‍റിന് കീഴിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തിന് ഒരു മാസത്തിലധികം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടി വന്നു. ഏകദേശം രണ്ട് ലക്ഷത്തോളം റിയാലാണ് ബില്‍ വന്നത്. 
ഇദ്ദേഹത്തിന്‍െറ സുഹൃത്തുക്കള്‍ വിവരമറിയിച്ചതനുസരിച്ച് നോര്‍ക കണ്‍സള്‍ട്ടന്‍റ് ശിഹാബ് കൊട്ടുകാട് ആശുപത്രി അധികൃതരുമായി സംസാരിച്ച് ബില്‍ തുക ഒഴിവാക്കി ഡിസ്ചാര്‍ജ് വാങ്ങിച്ചു. ആശുപത്രി വാസത്തിനിടെ എക്സിറ്റ് കാലാവധി കഴിഞ്ഞതിനാല്‍ അധികൃതരുടെ സഹായത്തോടെ വീണ്ടും പുതുക്കേണ്ടി വന്നു. മലാസിലുള്ള സുബൈര്‍ കുട്ടിയുടെ സുഹൃത്തുക്കളും ഒ.ഐ.സി.സി പ്രവര്‍ത്തകരായ അശ്റഫ് വടക്കേവിള, അലക്സ്, ബാലുകുട്ടന്‍ എന്നിവരും ആശുപത്രിയില്‍ സഹായത്തിനുണ്ടായിരുന്നു. ദവാദ്മിയില്‍ ആറു വര്‍ഷം മുമ്പ് ജോലിക്കത്തെിയ സുബൈര്‍ കുട്ടി മൂന്നു വര്‍ഷമായി ഇഖാമയില്ലാതെയാണ് വിവിധ ജോലികള്‍ ചെയ്ത് കഴിഞ്ഞു കൂടിയിരുന്നത്. ഒടുവില്‍ നാടുകടത്തല്‍ കേന്ദ്രം വഴിയാണ് എക്സിറ്റ് ലഭിച്ചത്. 
ലഗേജുമായി എയര്‍ ലങ്ക വിമാനത്തില്‍ കയറാനായി വിമാനത്താവളത്തിലത്തെിയപ്പോഴാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണത്. തിരക്കിനിടയില്‍ ലാപ്ടോപ് അടങ്ങുന്ന ലഗേജ് നഷ്ടമാവുകയും ചെയ്തു. പിന്നീട് വിമാനത്താവളത്തില്‍ അന്വേഷിച്ചെങ്കിലും ലഗേജ് കണ്ടത്തൊനായില്ല. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.