സൗദി ചലച്ചിത്ര മേള: 70  സിനിമകള്‍ പ്രദര്‍ശിപ്പിക്കും 

ദമ്മാം: മൂന്നാമത് സൗദി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇത്തവണ 70 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 112 ഹ്രസ്വ സിനിമകളാണ് ഇത്തവണ കമ്മിറ്റി മുമ്പാകെ മത്സരത്തിന് അപേക്ഷിച്ചത്. 
ഇതില്‍ നിന്നാണ് 70 സിനിമകള്‍ അധികൃതര്‍ തെരഞ്ഞെടുത്തത്. 55 തിരക്കഥകളും മത്സരത്തിനുണ്ട്. 72 തിരക്കഥകളാണ് മൊത്തം രജിസ്്റ്റര്‍ ചെയ്തിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പേരു വിവരം http://www.saudifilmfestival.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്ന് കമ്മിറ്റി അറിയിച്ചു. ചലച്ചിത്രോത്സവത്തിന് വളണ്ടിയര്‍മാരാകാന്‍ സന്നദ്ധതയുള്ളവരുടെ രജിസ്ട്രേഷന്‍ തുടരുകയാണ്. ഇതുവരെ 524 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 
സൗദി അറേബ്യയുടെ ചലച്ചിത്ര സംസ്കാരം പുറംലോകത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദമ്മാം കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അസോസിയേഷനാണ് മേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും മികച്ച പ്രതികരണമാണ് മേളക്ക് ലഭിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.