രാജ്യത്തെ ഏറ്റവും വലിയ മാള്‍ റിയാദില്‍ വരുന്നു

ജിദ്ദ: രാജ്യത്തെ ഏറ്റവും വലിയ മാള്‍ ഉള്‍പ്പെടെ രണ്ടു മാളുകള്‍ റിയാദില്‍ പണിയാന്‍  ദുബൈ ആസ്ഥാനമായ മാജിദ് അല്‍ ഫുതൈം ഗ്രൂപ്പ് ധാരണയായി. ഈ സംരംഭങ്ങള്‍ക്കായി മൊത്തം 14 ശതകോടി റിയാല്‍ ആണ് വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മാജിദ് ഗ്രൂപ്പ് സൗദിയില്‍ മുതലിറക്കുന്നത്. 
മൂന്നുലക്ഷം ചതുരശ്രമീറ്ററില്‍ റിയാദില്‍ നിര്‍മിക്കുന്ന ‘മാള്‍ ഓഫ് സൗദി’ പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ മാള്‍ ആയി മാറും. 
കച്ചവട സ്ഥാപനങ്ങള്‍, റെസ്റ്റോറന്‍റുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍, വാസ സ്ഥലങ്ങള്‍ എന്നിവക്കൊപ്പം സൗദിയിലെ ആദ്യത്തെ ഇന്‍ഡോര്‍ സ്കീയിങ് സ്ളോപ്പും (മഞ്ഞില്‍ തെന്നി നീങ്ങുന്ന വിനോദം) ഇവിടെയുണ്ടാകും. അടുത്തവര്‍ഷം മധ്യത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 2022 ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 
ഒരുലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള രണ്ടാമത്തെ മാള്‍ തലസ്ഥാന നഗരത്തിന്‍െറ കിഴക്കന്‍ മേഖലയിലാണ് ഉയരുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.