പൊതുപ്രശ്നങ്ങളില്‍ ഒന്നിച്ച് നില്‍ക്കണം – ഹൈദരലി ശിഹാബ് തങ്ങള്‍

ജിദ്ദ: മുസ്്ലിം സമുദായം അഭിമുഖീകരിക്കുന്ന പൊതുപ്രശ്നങ്ങള്‍ നേരിടാനും പരിഹാരം കാണാനും ശാഖാപരവും സംഘടനാപരവുമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കതീതമായി സമുദായവും സംഘടനകളും ഒന്നിച്ചു നില്‍ക്കണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 
ഉംറ കര്‍മം നിര്‍വഹിക്കാനത്തെിയ അദ്ദേഹം പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള തലത്തില്‍ മുസ്്ലിം സമുദായം നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. ദേശീയ തലത്തില്‍ ഭരണകൂടം തന്നെ അസഹിഷ്ണുതയുടെ വിത്ത് വിതക്കുകയാണ്. ഏക സിവില്‍കോഡ് വാദം ഉയര്‍ത്തുന്നതും അലീഗഢിന്‍െറയും ജാമിഅയുടെയും ന്യൂനപക്ഷ സ്വഭാവത്തിനു നേരെ വാളോങ്ങുന്നതും ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ്. 
സ്വാതന്ത്ര്യം നേടുന്നതിനും രാജ്യം കെട്ടിപ്പടുക്കുന്നതിനും മഹത്തായ സംഭാവന നല്‍കിയ സമുദായമാണ് മുസ്്ലിംകള്‍. അതുകൊണ്ടു തന്നെ സമുദായത്തിന്‍െറ ദേശക്കൂറും പൗരാവകശങ്ങളും ഭരണഘടനാവകാശങ്ങളും ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹൈന്ദവ സഹോദരങ്ങളും വര്‍ഗീയതക്കും ഫാഷിസത്തിനും എതിരാണ്. മതേതര കക്ഷികള്‍ ഒന്നിച്ചു നിന്നാല്‍ ഈ ഭരണകൂടം പുറത്തുപോകേണ്ടി വരും എന്ന കാര്യം ഉറപ്പാണ്. മതേതരത്വത്തിന് അനുകൂലമായ ജനാഭിപ്രായം ദേശീയ തലത്തില്‍ പ്രകടമാകുന്നതിന്‍െറ നല്ല ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ടെന്നും മത ന്യൂനപക്ഷങ്ങള്‍ക്ക് ഇതില്‍ ശുഭപ്രതീക്ഷയുണ്ടെന്നും തങ്ങള്‍ പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന മുഴുവന്‍ പ്രവാസികളും ഇന്ത്യയുടെ അഭിമാനവും യശസ്സും ഉയര്‍ത്തിപ്പിടിക്കുന്ന അംബാസഡര്‍മാരായി മാറണം. അതേസമയം, ജോലി ചെയ്യുന്ന രാജ്യത്തോട് നന്ദിയും കടപ്പാടും കാണിക്കണം. 
കേരള മുസ്്ലിംകളുടെ സാമൂഹിക സാമ്പത്തിക വൈജ്ഞാനിക വളര്‍ച്ചക്ക് പ്രവാസി മലയാളികള്‍ നല്‍കിയ സംഭാവന മറക്കാനാവില്ല. സമുദായ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പ്രവാസ മേഖലയിലെ സമുദായ നേതാക്കള്‍ക്ക് വലിയ സംഭാവന ചെയ്യാന്‍ കഴിയുമെന്നും തങ്ങള്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.