രാജ്യത്തെ പ്രവേശന കവാടങ്ങളില്‍  കര്‍ക്കശ നിരീക്ഷണം

ജിദ്ദ: സിക വൈറസ്ബാധ തടയുന്നതിന് രാജ്യത്തിന്‍െറ പ്രവേശന കവാടങ്ങളില്‍ ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ സംഘം വിമാനത്താവളങ്ങളില്‍ മുഴുസമയ ആരോഗ്യ നിരീക്ഷണത്തിനുണ്ടെന്ന് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള മെഡിക്കല്‍ സെന്‍റര്‍ ഉംറ കാര്യ സൂപര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍ മുതൈരി പറഞ്ഞു. ജിദ്ദ വിമാനത്താവളത്തില്‍ മൂന്ന് മെഡിക്കല്‍ സെന്‍ററുകളുണ്ട്.  
250 പേര്‍ ജോലിക്കുണ്ട്. റിയാദ്, ദമ്മാം, മദീന വിമാനത്താവളങ്ങളിലും കൂടാതെ വിദേശ ഉംറ തീര്‍ഥാടകരെയും മറ്റും പരിശോധിക്കുന്നതിന് പ്രത്യേകമായും മെഡിക്കല്‍ സെന്‍ററുകളുണ്ട്. മധ്യഅമേരിക്ക, തെക്കന്‍ അമേരിക്ക എന്നിവിടങ്ങളിലേക്ക് രാജ്യത്ത് നിന്ന് നേരിട്ട് വിമാന സര്‍വീസുകളില്ല. എങ്കിലും മുഴുവന്‍ യാത്രികരെയും നിരീക്ഷിക്കുന്നുണ്ട്. 
സംശയം തോന്നുന്നവരെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. ഇതുവരെ സിക വൈറസ്ബാധ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  വൈറസ് സംബന്ധിച്ച ലോകാരോഗ്യ സംഘടന പുറത്തുവിടുന്ന വിവരങ്ങള്‍ വിമാനത്താവള മെഡിക്കല്‍ സെന്‍ററുകള്‍ തല്‍സമയം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
സിക വൈറസ് കണ്ടത്തെിയ രാജ്യങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസുകളില്ളെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും വ്യക്തമാക്കി. 
വിദേശ വിമാനകമ്പനികളുടെ നേരിട്ട് അല്ലാത്ത സര്‍വീസുകളുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ എണ്ണം പ്രത്യേകിച്ച് ഹജ്ജ് ഉംറ സീസണുകളില്‍ വളരെ കുറവാണെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.