ഹറമില്‍ തകര്‍ന്ന ക്രെയ്നിന്  ലൈസന്‍സ്  ഉണ്ടായിരുന്നില്ളെന്ന് വെളിപ്പെടുത്തല്‍

ജിദ്ദ: നൂറിലേറെ പേരുടെ മരണത്തിനിടയാക്കി 2015ല്‍ മക്ക ഹറമില്‍ തകര്‍ന്നു വീണ ക്രെയ്നിന് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ളെന്ന് വെളിപ്പെടുത്തല്‍. അപകടത്തിന് ഉത്തരവാദികളെന്ന നിലയില്‍ കണ്ടത്തെിയവരിലെ സുരക്ഷ വിദഗ്ധരുടെ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. ക്രെയ്ന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിരവധി സുരക്ഷാ സംവിധാനങ്ങള്‍ കാലഹരണപ്പെട്ടവയായിരുന്നുവെന്നും അവര്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടും പ്രതികളുടെ മൊഴിയും പരിശോധിക്കവെ മക്കയിലെ ക്രിമിനല്‍ കോടതിയാണ് ഇക്കാര്യം കണ്ടത്തെിയത്. അപകടസ്ഥലത്ത് പണിയെടുത്തിരുന്ന പലര്‍ക്കും ഉപകരണങ്ങളുടെ പ്രവര്‍ത്തന രീതികള്‍ കൃത്യമായി അറിയില്ലായിരുന്നുവെന്നും ഒരു എന്‍ജിനീയറുടെ മൊഴിയില്‍ പറയുന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.