ദമ്മാം: ദമ്മാമില്‍ വന്‍ മദ്യ ശേഖരം പിടികൂടി. മദ്യ നിര്‍മാണത്തിലേര്‍പെട്ട അഞ്ചംഗ സംഘം സുരക്ഷാസേനയുടെ പിടിയിലായി. നാല് നേപ്പാള്‍ സ്വദേശികളും ഒരു ഇന്ത്യക്കാരനുമാണ് പിടിയിലായത്. പ്രാദേശികമായി നിര്‍മിച്ച്, വിതരണത്തിനായി ഒരുക്കി വെച്ച 60,000 ഓളം ലിറ്റര്‍ മദ്യമാണ് ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തത്.
പ്ളാസ്റ്റിക് ടാങ്കുകളില്‍ സുക്ഷിച്ച നിലയിലായിരുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ ആദ്യമായാണ് ഇത്രയും വലിയ അളവില്‍ മദ്യ വേട്ട നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രത്യേക പൊലീസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇത് കണ്ടത്തെിയത്. ജനത്തിരക്കൊഴിഞ്ഞ പ്രദേശത്ത് കൃഷിയിടങ്ങള്‍ക്കടുത്തായാണ് ആധുനിക സംവിധാനങ്ങളോടെയുള്ള കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മദ്യ നിര്‍മാണത്തിനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും പിടിച്ചെടുത്തു. ഏതാനും തൊഴിലാളികളെയും പൊലീസ് സംഘം പിടികൂടി. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.