ജിദ്ദ: അഴിമതിക്കാരായ മന്ത്രിമാര്‍ക്ക് തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിക്ക് അംഗീകാരം. അധികാര ദുര്‍വിനിയോഗം, പണത്തിനോ മറ്റെന്തെങ്കിലും ആനുകൂല്യത്തിനോ സ്വാധീനം ഉപയോഗിക്കുക എന്നിവക്ക് മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവാണ് ശിക്ഷ. നിയമം ലംഘിച്ച് രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഇടപാടുകള്‍ നടത്തുക, വ്യക്തികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുക, വസ്തുക്കളുടെയോ ഭൂമിയുടെയോ വിലയില്‍ വ്യതിയാനം വരുത്തുന്ന രീതിയില്‍ ഇടപെടുക, തനിക്കോ വേണ്ടപ്പെട്ടവര്‍ക്കോ വേണ്ടി വഴിവിട്ട രീതിയില്‍ പെരുമാറുക എന്നിവയൊക്കെ കുറ്റകരമാക്കിയിട്ടുണ്ട്.
കുറ്റം തെളിഞ്ഞാല്‍ ഉടനടി സ്ഥാനത്ത് നിന്ന് മാറ്റുകയും ഭാവിയില്‍ ഒൗദ്യോഗിക പദവികള്‍ വഹിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും. അതോറിറ്റികളിലെ അംഗത്വം, കോര്‍പറേഷനുകളിലെയോ കമ്പനികളിലെയോ ഭാരവാഹിത്വം തുടങ്ങി എല്ലാത്തരം പൊതുപദവികളും ഇവര്‍ക്ക് തടയപ്പെടുമെന്നും നിയമത്തിന്‍െറ ആറാം അനുഛേദം സൂചിപ്പിക്കുന്നു.
ഒരുമന്ത്രിക്കെതിരെ ആരോപണമുയര്‍ന്നാല്‍ രണ്ടുമന്ത്രിമാരും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍െറ റാങ്കിലുള്ളയാളും അടങ്ങുന്ന അന്വേഷണസംഘം രൂപവത്കരിച്ച് പ്രാഥമിക അന്വേഷണം ആരംഭിക്കും. ആരോപണ വിധേയന്‍െറ അതേ റാങ്കിലുള്ളവരായിരിക്കും സമിതിയിലെ മന്ത്രിമാര്‍. രൂപവത്കരിക്കപ്പെട്ട് 30 ദിവസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ.
ആരോപണ വിധേയനെ ഒഴിച്ചുനിര്‍ത്തി കാബിനറ്റ് ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. ആരോപണം കാബിനറ്റും ശരിവെച്ചാല്‍ വിചാരണക്കായി അഞ്ചംഗ ജുഡീഷ്യല്‍ കമീഷന്‍ രൂപവത്കരിക്കും. മൂന്നുമന്ത്രിമാരും രണ്ടു മുതിര്‍ന്ന ജഡ്ജിമാരും അടങ്ങുന്നതാകും ഈ കമീഷന്‍.
കുറ്റം ബോധ്യമായാല്‍ മന്ത്രിക്കെതിരെ വിധി പുറപ്പെടുവിക്കാന്‍ ഈ കമീഷന് അധികാരമുണ്ടാകും. അന്തിമ വിധി വരുന്നതുവരെ ഒൗദ്യോഗിക പദവിയില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞു നില്‍ക്കേണ്ടിവരികയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.