?????? ???????? ???? ??????

മുഖംമൂടി സംഘം ജഡ്ജിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തെരച്ചില്‍

ദമ്മാം: കിഴക്കന്‍ സൗദിയിലെ മുതിര്‍ന്ന ന്യായാധിപനെ തോക്കിന്‍മുനയില്‍ നിര്‍ത്തി അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. ഖത്തീഫ് കോടതിയിലെ ജഡ്ജി ശെയ്ഖ് മുഹമ്മദ് അല്‍ ജീറാനിയെയാണ് ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ താറൂത്ത് ദ്വീപിലെ വീട്ടുമുറ്റത്ത് നിന്ന് മുഖംമൂടി ധാരികള്‍ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയത്. സംഭവത്തെ തുടര്‍ന്ന് മേഖലയാകെ പൊലീസ് അരിച്ചുപെറുക്കുകയാണ്. ഹൈവേകളും ഇടറോഡുകളും വരെ അടച്ച് എല്ലാ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി പരിശോധന നടക്കുന്നുണ്ട്. സംശയമുള്ള കേന്ദ്രങ്ങളിലെല്ലാം റെയ്ഡുകളും പുരോഗമിക്കുന്നു. ജഡ്ജിയുടെ തിരോധാനത്തില്‍ നിയമകാര്യ മന്ത്രി വലീദ് ബിന്‍ മുഹമ്മദ് അല്‍ സമാനി കടുത്ത ആശങ്ക രേഖപ്പെടുത്തി. അദ്ദേഹത്തെ കണ്ടത്തൊന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. താറൂത്ത് നഗരസഭ മേയര്‍ അബ്ദുല്‍ ഹലീം ഖിദ്റും സംഭവത്തെ അപലപിച്ചു. ദുരൂഹമായ സാഹചര്യങ്ങളിലാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീറാനിയുടെ വീടിന് മുന്നില്‍ കാറിന് സമീപത്തായി അദ്ദേഹത്തിന്‍െറ പാദരക്ഷകള്‍ ചിതറിക്കിടക്കുന്നത് കണ്ടിരുന്നു. മൃഗീയമായി കീഴ്പ്പെടുത്തിയാണ് ദേശത്തിന്‍െറ ശത്രുക്കള്‍ അദ്ദേഹത്തെ കൊണ്ടുപോയതെന്നതിന് തെളിവാണിതെന്നും മേയര്‍ ചൂണ്ടിക്കാട്ടി. 
സംഭവത്തിന് ദൃക്സാക്ഷിയായ ജീറാനിയുടെ ഭാര്യയാണ് വിവരം പൊലീസിനെ അറിയിച്ചത്. രാവിലെ പുറത്തേക്ക്് പോകാനിറങ്ങി ഭാര്യയെ കാറില്‍ കാത്തിരിക്കുമ്പോഴാണ് മുഖംമൂടി സംഘം എത്തിയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. താറൂത്തും പരിസരവും കനത്ത പൊലീസ് നിരീക്ഷണത്തിലാണ്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.