റിയാദ്: നഗരത്തില്‍ ട്രക്കുകള്‍ ഇടിച്ച് കത്തി രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ നാലു പേര്‍ വെന്തുമരിച്ചു. രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. ഖുറൈസ് റോഡില്‍ എക്സിറ്റ് മുപ്പതില്‍ സല്‍മാന്‍ ഫാരിസി അണ്ടര്‍ പാസേജിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് അപകടം.
മരിച്ചവരില്‍ ഒരാള്‍ പാക് പൗരനാണ്. നാലാമനെ കുറിച്ച് വ്യക്തമായ വിവരമില്ല. പ്രമുഖ നിര്‍മാണ കമ്പനിയുടെ റോഡ് ടാര്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ട്രക്ക് കേടായതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. ട്രക്കിലെ ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് കമ്പനിയില്‍ നിന്ന് മെക്കാനിക്കുകള്‍ എത്തി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പിറകില്‍ വന്ന പെട്രോള്‍ ടാങ്കര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു.
ഇതിന് പിറകെ എത്തിയ മറ്റൊരു ട്രക്കും അപകടത്തില്‍പെട്ടു. ഇടിയുടെ ആഘാതത്തില്‍ തീ പിടിച്ച് മൂന്നു ട്രക്കുകളും പരിസരത്ത് നിര്‍ത്തിയിട്ട പിക്കപ്പും കത്തിയമര്‍ന്നു.
ടാങ്കര്‍ പൊട്ടിത്തെറിക്കാത്തത് വന്‍ ദുരന്തം ഒഴിവാക്കി. സംഭവ സ്ഥലത്ത് കുതിച്ചത്തെിയ സിവില്‍ ഡിഫന്‍സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മരിച്ച രണ്ട് ഇന്ത്യക്കാര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പരിക്കേറ്റ രണ്ടു പേരും ഉത്തരേന്ത്യക്കാരാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. വാഹനങ്ങള്‍ മറ്റു വഴിക്ക് തിരിച്ചുവിട്ടു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.