ദമ്മാം: വേങ്ങര മണ്ഡലം കെ.എം.സി.സി നടത്തിയ ഒന്നാമത് ദ്വിദിന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഫൈനല്‍ മത്സരത്തില്‍ അദാമ എഫ്.സിയെ പരാജയപ്പെടുത്തി ഫൗസി എഫ്.സി ജേതാക്കളായി. ടൂര്‍ണമെന്‍റ് കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു. വേങ്ങര മണ്ഡലം പ്രസിഡന്‍റ് ഉമ്മര്‍ വളപ്പില്‍ കിക്കോഫ് കര്‍മം നിര്‍വഹിച്ചു.
ആലിക്കുട്ടി ഒളവട്ടൂര്‍, ഹുസൈന്‍ കെ പി, ഷബീര്‍ തേഞ്ഞിപ്പലം, ജൗഹര്‍ കുനിയില്‍, കബീര്‍ കൊണ്ടോട്ടി, റഷീദ് മങ്കട, റഫീഖ് പൊയില്‍തൊടി, റസ്സല്‍ വള്ളിക്കുന്ന്, സിദ്ദീഖ് പാണ്ടികശാല, നാസര്‍ ചാലിയം, ഇഫ്തിയാസ് അഴിയൂര്‍, നാസര്‍ അണ്ടോണ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. വെറ്ററന്‍സ് സൗഹൃദ മത്സരത്തില്‍ ദമ്മാം കെ.എം.സി.സി ജേതാക്കളായി. ഫൗസി എഫ്.സിക്കുള്ള ട്രോഫി ഉമ്മര്‍ വളപ്പിലും അദാമ എഫ്.സിക്കുള്ള ട്രോഫി അലി കളത്തിലും കൈമാറി.
ഹനീഫ എന്‍.പി, ഇസ്മായില്‍ പുള്ളാട്ട്, റഷീദ് മാണിത്തൊടി, ജലീല്‍ വേങ്ങര, അബ്ദുല്‍ കലാം പറമ്പന്‍, റഷീദ്.പി.കെ, മജീദ് പാപ്പാളി, എന്‍.സലാഹുദ്ദീന്‍, ടി.ടി.കരീം, സമദ് കെ.പി, അബ്ദുല്‍ കരീം എ.ആര്‍ നഗര്‍, ബീരാന്‍ കുട്ടി ചേറൂര്‍, അബു കെ.പി, സക്കീര്‍ പറവക്കല്‍, അബ്ദുറഹ്മാന്‍ വളപ്പില്‍, കുഞ്ഞു വളപ്പില്‍, സിറാജ് ഊരകം എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.