രിസാല വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുന്നു

ദമ്മാം: നബിദിന മാസത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാചകന്‍െറ പാരിസ്ഥിതിക സന്ദേശം പഠന വിധേയമാക്കുന്നു. ഐ.പി.ബി പ്രസിദ്ധീകരിച്ച 'പ്രകൃതിയുടെ പ്രവാചകന്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് പ്രവാചകന്‍െറ പാരിസ്ഥിതിക വീക്ഷണത്തെക്കുറിച്ച വായനക്ക് അവസരം ഒരുക്കുന്നത്. 
പരീക്ഷയുടെ ആദ്യഘട്ടമായ എലിജിബിലിറ്റി ടെസ്റ്റ് ഡിസംബര്‍ 20നും ജനുവരി 10നും ഇടയില്‍ നടക്കും.
രണ്ടാം ഘട്ട പരീക്ഷ ജനുവരി 20ന് നടക്കും. ഫൈനല്‍ പരീക്ഷയിലെ ഉന്നത വിജയികള്‍ക്ക് സോണ്‍, നാഷനല്‍, ഗള്‍ഫ് തലങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക് അന്‍സാര്‍ കൊട്ടുകാട് (0501942732 ), ത്വല്‍ഹത്ത് ( 0505671848 ) എന്നിവരെ ബന്ധപ്പെടാം.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.