അറേബ്യന്‍ മലയാളി അസോസിയേഷന്‍ ആറാം വാര്‍ഷികം ആഘോഷിക്കുന്നു

ദമ്മാം: അറേബ്യന്‍ മലയാളി അസോസിയേഷന്‍ (അമല) ആറാം വാര്‍ഷികം ആഘോഷിക്കുന്നു. ഖതീഫ് നുസൈഫ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറ് മണി മുതലാണ് ആഘോഷ പരിപാടി. സിനിമാ-സീരിയല്‍ നടന്‍ വിനോദ് കോവൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.  പ്രശസ്ത പ്രവാസി ഗായകരായ, നിസാര്‍ മമ്പാട്, മാനസ് മേനോന്‍, ജിന്‍ഷാ ഹരിദാസ് എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. പ്രസിഡന്‍റ് അന്‍സാര്‍ഷ അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ അല്‍കൊസാമാ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീദേവി മേനോന്‍ ഉദ്ഘാടനം ചെയ്യും. 
വാര്‍ഷികത്തിന്‍െറ ഭാഗമായി ഉച്ചക്ക് രണ്ടു മണി മുതല്‍ കുട്ടികള്‍ക്കായി കളറിംഗ് മത്സരവും വനിതകള്‍ക്കായി മൈലാഞ്ചിയിടല്‍ മത്സരവും അരങ്ങേറും.   
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.