റിയാദ്: നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ ഇന്ത്യയിൽ രാഷ്ട്രീയ നിലപാടുകൾ എടുക്കുമ്പോൾ സമുദായവും സമൂഹവും ജാഗ്രത പാലിക്കണമെന്ന് കെ.എം ഷാജി എം.എൽ.എ.
കണ്ണൂർ ജില്ല കെ.എം.സി.സി ‘മരുപ്പച്ച 2017’ കാമ്പയിെൻറ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 10 കിലോ ബീഫ് വരട്ടലിനപ്പുറം ഫാഷിസത്തിനെതിരായി ഒന്നും ചെയ്യാത്ത പിണറായിയുടേയും സി.പി.എമ്മിെൻറയും നിലപാടുകളുടെ കാപട്യം സമുദായം തിരിച്ചറിയണം. മതപ്രബോധകരെ അടക്കം ബോധപൂർവം കുടുക്കാനുള്ള ശ്രമങ്ങൾ പിണറായിയുടെ പൊലീസ് നടത്തുന്നതും ശശികല ടീച്ചർക്കെതിരായും ശംസുദ്ദീൻ പാലത്തിനെതിരായും ഉള്ള കേസുകളിൽ എടുത്ത വിവേചനപരമായ നിലപാടുകളും സി.പി.എമ്മിെൻറ നിലപാടില്ലായ്മയുടെ തെളിവാണ്. നെഹ്റുവിൽ നിന്ന് മോദിയിലേക്കുള്ള മാറ്റം ജനാധിപത്യ മതേതരശക്തികളുടെ പരാജയമാണ്. 62 ശതമാനം ആളുകൾക്കും കക്കൂസില്ലാത്ത രാജ്യത്ത് കാഷ്ലെസ്സ് സമ്പദ്വ്യവസ്ഥക്ക് ശ്രമിക്കുന്ന മോദിയുടെ ബുദ്ധിശൂന്യ നടപടിയുടെ പ്രയാസം അനുഭവിക്കുന്നത് സാധാരണക്കാരാണ്. കള്ളപ്പണക്കാരും വൻകിടക്കാരുമൊന്നും നോട്ട് നിരോധനം കൊണ്ട് ഒരു ബുദ്ധിമുട്ടും നേരിട്ടിട്ടില്ലെന്നും ഷാജി പറഞ്ഞു. വി.കെ മുഹമ്മ്ദ് അധ്യക്ഷത വഹിച്ചു. സൗദി വിദ്യാഭ്യാസ വകുപ്പിലെ മാജിദ് സഈദ് അൽ മാലികി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റി അംഗം അഷ്ക്കർ ഫറോക്ക് സംസാരിച്ചു. യു.പി മുസ്തഫ, അബൂബക്കർ ഹാജി ബ്ലാത്തൂർ, സി.പി മുസ്തഫ, യാക്കൂബ് ഹാജി, പി.വി അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ സ്വലാഹി, സുഫ്യാൻ അബ്ദുൽസലാം, അലവിക്കുട്ടി ഒളവട്ടൂർ, സുബെർ ഹുദവി, ഹമീദ് വാണിമേൽ, റഷീദ് മണ്ണാർക്കാട്, അർഷുൽ അഹമ്മദ്, അബ്ദുൽ ഖാദർ, സലീ നാദെക്, ജലീൽ തിരൂർ, ഉസ്മാനലി പാലത്തിങ്ങൽ, മുഹമ്മദ് മണ്ണേരി ഹുസൈൻ കുപ്പം തുടങ്ങിയവർ പങ്കെടുത്തു. ഹാഷിം നീർവേലി സ്വാഗതവും റസാക്ക് വളക്കൈ നന്ദിയും പറഞ്ഞു.
കെ.ടി മുഹമ്മദ് കുഞ്ഞി, അബ്ദുൽമജീദ് പയ്യന്നൂർ, അൻവർ വാരം, ഷൗക്കത്ത്, മുഖ്താർ, മഹബൂബ്, അബ്ദുറഹ്മാൻ, എൻ.എൻ നാസർ, കാസിം പയ്യന്നൂർ, മുഹമ്മദ് കുഞ്ഞി, അഹമ്മദ്കുട്ടി, നൗഷാദ് മാങ്കടവ്, ഷൗക്കത്ത് പുളിങ്ങോം, ഷംസു തലശ്ശേരി, സിദ്ദീഖ് കല്യാശ്ശേരി, ബഷീർ കൂത്തുപറമ്പ്, ഷിഹാബ് പെരിയത്തിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.