മക്ക: ട്രാഫിക് വകുപ്പ് പിടികൂടി തടഞ്ഞുവെച്ചിരുന്ന ഇരുചക്രവാഹനങ്ങൾ ലേലം ചെയ്തു തുടങ്ങി. അൽമുഅയ്സിമിൽ പിടിച്ചിട്ട 3403 ഇരുചക്രവാഹനങ്ങളാണ് പൊളിച്ചു വിൽക്കുന്നത്. യാത്രക്ക് ഉപയോഗിക്കാതിരിക്കാൻ മെഷീനുകളുപയോഗിച്ച് വാഹനം പൊളിച്ച് എല്ലാ ഭാഗങ്ങളും വേർപ്പെടുത്തി ഇരുമ്പു വിലക്കാണ് ഇവ വിൽക്കുക. നമ്പർ പ്ലേറ്റില്ലാതിരിക്കുക, യാത്രക്കാരെ കയറ്റുക, മോഷണത്തിന് ഉപയോഗിക്കുക, നിരോധിത വസ്തുക്കൾ കടത്തുക തുടങ്ങിയ കേസുകളിൽ മക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രാഫിക്ക് വിഭാഗം, ഹജ്ജ് ഉംറ സുരക്ഷ സേന എന്നിവ പിടികൂടിയതാണ് ഈ രീതിയിൽ വിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.