ട്രേഡിങ് കമ്പനിയില്‍ അക്രമം നടത്തിയ  പാക് പൗരന്‍ പിടിയില്‍

ജുബൈല്‍: കമ്പനി മാനേജരായ കൊറിയക്കാരനെ കാണാനത്തെിയ പാകിസ്താനികളും ഓഫീസ് ജീവനക്കാരായ ബംഗ്ളാദേശികളും ഏറ്റുമുട്ടിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഓഫീസില്‍ കയറി അക്രമം നടത്തിയെന്നും പണം മോഷ്ടിച്ചെന്നുമാരോപിച്ച് കമ്പനി ഉടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പാകിസ്താനി അറസ്റ്റിലായത്. 
ഇയാളെ മര്‍ദ്ദിച്ചതിനാണ് കമ്പനി ജീവനക്കാരായ ബംഗ്ളാദേശികള്‍ പിടിയിലായത്. കളിഞ്ഞ ദിവസമാണ് സംഭവം. ബംഗ്ളാദേശികള്‍ നടത്തുന്ന ട്രേഡിങ് കമ്പനിയിലെ സെയില്‍സ് മാനേജറായ കൊറിയക്കാരന്‍ പാര്‍ക്ക് (30 )ന്‍െറ  പരിഭാഷകനായിരുന്നു ഖാലിദ് (32) എന്ന പാകിസ്താനി. കൊറിയന്‍ ഭാഷ മാത്രം വശമുള്ള പാര്‍ക്കിനൊപ്പം കമ്പനികളില്‍ പോയി പരിഭാഷ നിര്‍വ്വഹിച്ചിരുന്ന ഖാലിദിനെ തനിക്ക് ഇനി ജോലിക്ക് വേണ്ടെന്ന് രണ്ടാഴ്ച മുമ്പ് ഇദ്ദേഹം കമ്പനിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ ഖാലിദിന് ഓഫീസില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തി. എന്നാല്‍ മൂന്ന് ദിവസം മുമ്പ് ഖാലിദ് വേറെ നാല് പാകിസ്താനികള്‍ക്കൊപ്പം ഓഫീസില്‍ കയറിച്ചെന്നു. 
ഈ സമയം അവിടെയുണ്ടായിരുന്ന മുന്നമിയ, സലിം എന്നിവര്‍ ഇവരെ ഓഫീസില്‍ കയറുന്നതില്‍ നിന്ന് തടഞ്ഞു. തര്‍ക്കം കയ്യാങ്കളിലത്തെിയ സമയം ഉള്ളിലുണ്ടായിരുന്ന പാര്‍ക്ക് പ്രശ്നത്തിലിടപെടാതെ ഇറങ്ങിയോടി. അക്രമം തുടരുന്നതിനിടെ ഖാലിദിനൊപ്പം വന്ന പാകിസ്താനികളും രക്ഷപെട്ടു. ഒറ്റപ്പെട്ടുപോയ ഖാലിദിനെ വളഞ്ഞുവെച്ചു മര്‍ദ്ദിക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഓടിപ്പോയ പാകിസ്താനികളില്‍ ഒരാള്‍  ഓഫീസില്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ സൂക്ഷിച്ചിരുന്ന 50,000 റിയാല്‍ കവര്‍ച്ച ചെയ്തു രക്ഷപ്പെടുകയായിരുന്നുവെന്നാണ് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ കൊറിയക്കാരന്‍ ക്ഷണിച്ചിട്ടാണ് തങ്ങള്‍ വന്നതെന്നും പണം മോഷ്ടിച്ചിട്ടില്ളെന്നും ഖാലിദ് പറഞ്ഞതായി സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ കരീം കാസിമി പറഞ്ഞു. കസ്റ്റഡിയിലുള്ള മൂവരേയും ചോദ്യം ചെയ്തു വരികയാണ്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.