തബൂക്കില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിന് മലയാളി കൂട്ടായ്മയുടെ ‘സ്നേഹവീട്’

തബൂക്ക്: തബൂക്കില്‍ കഴിഞ്ഞ എപ്രിലില്‍ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം കുളപ്പാടം അബ്്ദുല്‍ കരീമിന് തബൂക്കിലെ മലയാളി കൂട്ടായ്മയുടെ സ്നേഹവീട് ഉയരുന്നു. 27 വര്‍ഷം തബൂക്കില്‍ വിവിധ ഇടങ്ങളില്‍ ജോലി ചെയ്തെങ്കിലും സ്വന്തമായി വീട് എന്ന സ്വപ്നം പൂവണിയാതെയാണ് അബ്്ദുല്‍ കരീം മരിച്ചത്. ഭാര്യയും രണ്ടുകുട്ടികളും മാതാവും അടങ്ങിയതാണ് അബ്്ദുല്‍കരീമിന്‍െറ കുടുംബം. ഇവര്‍ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത് . ഈ കുടുംബത്തിന്‍്റെ പ്രയാസം  മനസിലാക്കിയ തബൂക്കിലെ മലയാളി കൂട്ടായ്മ ഒരുമിച്ച്കൂടി ഒരു കമ്മറ്റിക്ക് രൂപം നല്‍കി . 
എംബസി വെല്‍ഫയര്‍ കമ്മിറ്റി (സി.സി.ഡബ്ള്യൂ) ചെയര്‍മാന്‍ സിറാജ് എറണാകുളം ചെയര്‍മാനും മാസ് രക്ഷാധികാരി മാത്യു നെല്ലിവേലില്‍ കണ്‍വീനറും കെ.എം.സി.സി അംഗം സിറാജ് കാഞ്ഞിരമുക്ക്,  ട്രഷററുമായി തബൂക്കിലെ വിവിധ സംഘടനയില്‍ നിന്ന് ഈരണ്ടു പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപവത്കരിച്ചു. കമ്മിറ്റിയുടെ നിരന്തര പ്രയത്നവും തബൂക്കിലെ മലയാളികളുടെ ഒത്തെരുമയുംകൂടി കൂടി ഒരുമിച്ചുകൂടിയവര്‍ രണ്ടുമാസം കൊണ്ടു ഭവനനിര്‍മാണത്തിനു ആവിശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ സാധിച്ചു. തുടര്‍ന്ന് കമ്മറ്റി അംഗം കൂടിയായ ഷാബു ഹബീബ് നാട്ടില്‍ പോയപ്പോള്‍ കുടുംബത്തിനെയും നാട്ടിലെ പൗരപ്രമുഖരെകാണുകയും കുടുംബത്തില്‍ നിന്നും വീട് നിര്‍മാണത്തിനു ആവശ്യമായ സ്ഥലം ലഭ്യമാക്കുകയും ചെയ്തു. വീട് നിര്‍മ്മാണത്തിനു ആവശ്യമായ സ്ഥലം ലഭിച്ച ഉടനെ  പഞ്ചായത്ത് അംഗം സജീവ് കുളപ്പാടം കണ്‍വീനറും, മഹല്ല് ജമാഅത്ത് സെക്രട്ടറി ഷാജഹാന്‍ ചെയര്‍മാനും ഇല്യാസ്, ഹനീഫകുഞ്ഞു, ഷാജഹാന്‍, ഷാജി എന്നിവരടങ്ങുന്ന  ഒരു കര്‍മ്മ സേനക്ക് രൂപം നല്‍കി. വീടിന്‍െറ നിര്‍മാണചുമതല ഈ കമ്മറ്റി എറ്റെടുത്തു. മൂന്ന് മാസംകൊണ്ട് പണി പൂര്‍ത്തീകരിക്കും.  
കഴിഞ്ഞ ദിവസമാണ് തറക്കല്ല് ഇടല്‍ കര്‍മം നടന്നു.  ഫൈസല്‍ നിലമേല്‍, ഷറഫുദ്ദീന്‍ തിരുവനന്തപുരം എന്നിവര്‍ തറക്കല്ലിടല്‍ കര്‍മത്തില്‍ പങ്കെടുത്തു. തബൂക്കിലെ വിവിധ സാമുഹിക സംഘടനകളായ മാസ്, കെ.എം.സി.സി, തനിമ,  ഒ.ഐ.സി.സി, തബ്ലീഗ് ജമാഅത്ത്, ഐ.സി.എഫ് പ്രധിനിധികളും ഇന്ത്യന്‍ എംബസി സ്കൂള്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷാബു ഹബീബ്, അബൂബക്കര്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് ഫണ്ട് ശേഖരണത്തിനു നേതൃത്വം നല്‍കിയത്.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.