30,000 ന്‍െറ ബില്ലടക്കാനില്ലാതെ മലയാളി ആശുപത്രിയില്‍

ദമ്മാം: ഹൃദയമൊന്നു പണിമുടക്കിയപ്പോള്‍ കിരണ്‍ ബാബു ആശുപത്രിയുടെ തടവുകാരനായി. 30,000 റിയാലിലത്തെിയ ബില്‍ തുക അടയ്ക്കാനാകാതെ ഈ എറണാകുളം പാലാരിവട്ടം സ്വദേശി രണ്ടാഴ്ചയായി ആശുപത്രിയില്‍ തങ്ങുകയാണ്.
20 വര്‍ഷമായി വിവിധ കമ്പനികളിലായി സൗദിയില്‍ ജോലി ചെയ്യുന്ന കിരണ്‍ ബാബു (57) കഴിഞ്ഞ മൂന്നുവര്‍ഷമായി ദമ്മാമിലെ ഒരു കസ്റ്റംസ് ക്ളിയറന്‍സ് കമ്പനിയിലാണ്. സ്ഥാപനത്തിലെ ഏക മലയാളിയാണ് കിരണ്‍ ബാബു. ആദ്യം നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി കുറച്ചുമാസങ്ങളായി പ്രതിസന്ധിയിലാണ്. ആറുമാസമായി ശമ്പളം മുടങ്ങിയിട്ട്.  ശമ്പളം മുടങ്ങിയതിനൊപ്പം ജീവനക്കാരുടെ ഇന്‍ഷുറന്‍സും പുതുക്കിയില്ല.
സാമ്പത്തികമായി ബുദ്ധിമുട്ടിലായ കിരണ്‍ ബാബു കഴിഞ്ഞ മേയ് മാസം അവധിക്ക് നാട്ടില്‍ പോയി. വിമാനടിക്കറ്റോ ആനുകൂല്യങ്ങളോ കമ്പനി നല്‍കിയില്ല. ജൂലൈ 28 ന് തിരിച്ചത്തെി.  രണ്ടുദിവസത്തിന് ശേഷം കിരണിന് നെഞ്ചുവേദനയുണ്ടായി.
ഒറ്റക്ക് താമസിക്കുന്ന കിരണ്‍ സുഹൃത്തിനെ വിളിച്ചുവരുത്തി. തദാവി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഹൃദയാഘാതമാണെന്ന് വ്യക്തമായത്. ഗുരുതരാവസ്ഥയിലാണെന്ന് കണ്ടതോടെ ഇന്‍ഷുറന്‍സ് ഇല്ല എന്നതുപോലും പരിഗണിക്കാതെ ചികിത്സിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായി. അടിയന്തിര ചികിത്സ കിട്ടിയതുകൊണ്ട് കിരണ്‍ ബാബുവിന്‍െറ ജീവന്‍ രക്ഷപ്പെട്ടു.
മൂന്നുദിവസമാണ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയേണ്ടി വന്നത്. അതിനുശേഷം മുറിയിലേക്ക് മാറ്റി. ആദ്യ ദിവസങ്ങളില്‍ ആശുപത്രിയിലത്തെിയ സ്പോണ്‍സര്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. ആദ്യഘട്ട ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ എഴുതി നല്‍കുമ്പോള്‍ 18,000 റിയാലാണ് ബില്‍ വന്നത്. ഇത്രയും പണം കണ്ടത്തൊനാകാതെ കിരണ്‍ബാബു വലഞ്ഞു. ആദ്യ ഘട്ടത്തില്‍ ഒരു സുഹൃത്ത് അടച്ച ആയിരം റിയാല്‍ മാത്രമാണ് ഇതുവരെ ആകെ ആശുപത്രിയില്‍ അടച്ചിട്ടുള്ളത്. അടയ്ക്കാന്‍ പണം ഇല്ലാതെ വന്നതോടെ ഡിസ്ചാര്‍ജ് വൈകി.
ഒരുവഴിയും കാണാതെ രണ്ടാഴ്ചയായി  ആശുപത്രിയില്‍ തന്നെ കഴിയുകയാണ് കിരണ്‍ ബാബു. വെറുതെ കിടന്ന രണ്ടാഴ്ച കൊണ്ട് ബില്‍ തുക ഏതാണ്ട് 11,000 റിയാല്‍ കൂടി വര്‍ധിച്ചു.  ഇപ്പോള്‍ 30,000 റിയാലിനടുത്ത് അടയ്ക്കാനുണ്ട്. ഈ തുക അടയ്ക്കാതെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ നേടാനാകില്ല എന്നുമാത്രമല്ല, അധികമായി കിടക്കുന്ന ഓരോ ദിവസവും തുക വര്‍ധിച്ചുവരികയുമാണ്. എത്രയും പെട്ടന്ന് ഡിസ്ചാര്‍ജ് നേടി നാട്ടിലത്തെി തുടര്‍ ചികിത്സ നടത്താന്‍ വഴി തേടുകയാണ് കിരണ്‍ ബാബു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.