നവയുഗം നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക് നാളെ മുതല്‍ ഖോബാറിലും

അല്‍ഖോബാര്‍: നവയുഗം സാംസ്കാരിക വേദി നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്ക് ദമ്മാമിന് പുറമെ അല്‍ഖോബാറിലും പ്രവര്‍ത്തനം ആരംഭിക്കുന്നു. ആഗസ്റ്റ് 15 ന്, അല്‍ഖോബാര്‍ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഹാളില്‍, വൈകിട്ട് ആറിനാണ് ഉദ്ഘാടനം. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മലയാളികളായ പ്രവാസികള്‍ക്ക് നോര്‍ക്ക പ്രവാസി അംഗത്വകാര്‍ഡും കേരള പ്രവാസി ക്ഷേമനിധി അംഗത്വവും നേടി കൊടുക്കുന്നതിനായി നവയുഗം നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്ക് സേവനങ്ങള്‍ ആരംഭിച്ചത്.
ദമ്മാമിലെ ബദര്‍ അല്‍റബി ഡിസ്പെന്‍സറി ഹാളില്‍ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറു മുതലാണ് പ്രവര്‍ത്തിച്ചുവരുന്നത്. നോര്‍ക്ക പ്രവാസി അംഗത്വകാര്‍ഡിനും കേരള പ്രവാസി ക്ഷേമനിധി അംഗത്വത്തിനും ഉള്ള അപേക്ഷകള്‍ സ്വീകരിക്കുക, അപേക്ഷകള്‍ നോര്‍ക്കയില്‍ സമര്‍പ്പിച്ച് അവിടെ നിന്ന് അംഗീകാരം ലഭിച്ച പുതിയ പ്രവാസി കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് വിതരണം ചെയ്യുക, നോര്‍ക്കയുടെ വിവിധ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തുക എന്നീ സേവനങ്ങള്‍ ഹെല്‍പ്പ് ഡെസ്ക്ക് നടത്തി വരുന്നു. അല്‍ഖോബാര്‍ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഹാളില്‍ എല്ലാ തിങ്കളാഴ്ചയും വൈകിട്ട് ആറു മുതല്‍ ഒമ്പത് വരെയാണ് പ്രവര്‍ത്തനസമയം. എല്ലാ പ്രവാസികളും സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കണ്‍വീനര്‍ ദാസന്‍ രാഘവന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0580967098, 0536423762, 0506868204 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.