റിയാദ്: സൗദി ട്രാഫിക് നിരീക്ഷണ സംവിധാനത്തിന്‍െറ ഭാഗമായി സ്ഥാപിച്ച സാഹിര്‍ കാമറകളുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്ന് ശൂറ കൗണ്‍സില്‍ സൗദി ഉന്നതസഭയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് സമിതി അംഗം ഡോ. സുഊദ് ബിന്‍ ഹുമൈദ് അസ്സുബൈഇ വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം, കടുത്ത ചൂട്, പൊടിക്കാറ്റ് തുടങ്ങിയ കാരണങ്ങള്‍ കാമറകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നില്ളെന്ന് സ്വതന്ത്ര കമ്പനിയോ മന്ത്രാലയമോ പരിശോധന നടത്തണമെന്നും ശൂറ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഉയര്‍ന്ന താപനിലയുള്ള സൗദിയില്‍ കാമറകളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്.
പൊതു നിരത്തുകളിലും പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേകളിലും സിഗ്നലുകളിലും ഘടിപ്പിച്ച സാഹിര്‍ കാമറകള്‍ രേഖപ്പെടുത്തുന്ന നിയമലംഘനം കൃത്യമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് വിഭാഗമോ മന്ത്രാലയത്തിന് കീഴിലെ സ്വതന്ത്ര കമ്പനിയോ പരിശോധന നടത്തണം. കാലാവസ്ഥ വ്യതിയനം കാമറകളെയോ വാഹനത്തിന്‍െറ നമ്പര്‍ പ്ളേറ്റിനെയോ ബാധിക്കുന്നില്ളെന്ന് ഇടക്കിടെ നടത്തുന്ന പരിശോധനയിലൂടെ ഉറപ്പുവരുത്തണം.
കാമറകള്‍ രേഖപ്പെടുത്തുന്ന നിയമലംഘനത്തെ അടിസ്ഥാനമാക്കി നേരിട്ട് പിഴ ചുമത്തുന്നതില്‍ സൂക്ഷ്മതക്കുറവുണ്ടെന്ന് ഡോ. അസ്സുബൈഇ വിശദീകരിച്ചു. ഇത്തരം സാങ്കേതിക തകരാറുകള്‍ സംഭവിച്ചേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ളെന്നും സൂര്യ രശ്മികള്‍ പോലും കാമറയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കുമെന്നും സാങ്കേതിക വിദഗ്ധനായ എഞ്ചിനീയര്‍ അലി അഹ്മരി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.