മക്ക: ഇന്ത്യയില്‍ നിന്നത്തെിയ ആദ്യ ഹജ്ജ് തീര്‍ഥാടക സംഘം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ എത്തിതുടങ്ങി. ഈ മാസം നാലിന് വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മദീനയില്‍ എത്തിയ 340 തീര്‍ഥാടകരാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മക്കയില്‍ എത്തിയത്.
മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും മലയാളി വളണ്ടിയര്‍മാരും ചേര്‍ന്ന് വരവേല്‍പ്പ ്നല്‍കി. വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം മുത്തവ്വിഫുമാര്‍ ഒരുക്കിയ ബസിലാണ് ഹാജിമാര്‍ മദീനയില്‍നിന്ന് മക്കയിലേക്ക് പുറപ്പെട്ടത്. കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ ഷാഹിദ് ആലം എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഭാരവാഹികളും വിവിധ മലയാളി പ്രവാസി സംഘടനകളും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. ഈത്തപ്പഴം, ദാല്‍, റൊട്ടി, ജ്യൂസ്, മുസല്ല, ഇഹ്റാം വസ്ത്രങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്തു. മക്കയിലത്തെിയ ഹാജിമാരില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് ബില്‍ഡിങ് നമ്പര്‍ 112ലും അസീസിയ കാറ്റഗറിയിലുള്ളവര്‍ക്ക് 371 ലുമാണ് താമസമൊരുക്കിയിട്ടുളത്. അസീസിയ കാറ്റഗറിയിലുള്ളവര്‍ക്ക് 24മണിക്കൂറും ഹറമിലേക്കും തിരിച്ചും ബസ് സൗകര്യമേര്‍പെടുത്തിയിട്ടുണ്ട്. മദീനയില്‍ എട്ട് ദിവസം താമസിച്ച ശേഷം എല്ലാ ദിവസവും ഹാജിമാരെ ബസ് മാര്‍ഗം മക്കയില്‍ എത്തിക്കും. ഹജ്ജിനു ശേഷം ജിദ്ദ വഴിയായിരിക്കും ഇവര്‍ മടങ്ങുക. ഹാജിമാര്‍ക്ക് വേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചതായി ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.