റിയാദ്: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് റോഡിലൂടെ നടന്നുപോയ മലയാളിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊളളയടിച്ച ശേഷം മര്‍ദ്ദിച്ച് അവശനാക്കി വിദൂരസ്ഥലത്ത് മരുഭൂമിയില്‍ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് റിയാദ് ശിഫ സനാഇയ്യയില്‍ ടൈലറിങ് ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി ഒൗസേഫ് ജോയി അതിക്രമത്തിന് ഇരയായത്.
വൈകീട്ട് ആറിന് ശിഫ സനാഇയ്യയിലെ റോഡിലൂടെ നടക്കുമ്പോള്‍ പിന്നില്‍ നിന്ന് വേഗത കുറച്ചത്തെിയ കാറില്‍ നിന്ന് ഒരാളിറങ്ങി വായ് പൊത്തി ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റുകയായിരുന്നു. ക്രസിഡ ബ്രൗണ്‍ കളര്‍ കാറില്‍ മൊത്തം മൂന്ന് പേരാണുണ്ടായിരുന്നത്. വണ്ടിയോടുന്നതിനിടയില്‍ പിന്‍സീറ്റില്‍ ബലമായി പിടിച്ചിരുത്തി കത്തികാട്ടി മൊബൈല്‍ ഫോണും ഇഖാമയും എ.ടി.എം കാര്‍ഡും പണവുമടങ്ങിയ പഴ്സും പിടിച്ചുവാങ്ങി. 250 റിയാലാണ് പഴ്സില്‍ ഉണ്ടായിരുന്നത്. അതെടുത്തു.
എ.ടി.എം കാര്‍ഡ് കണ്ടപ്പോള്‍ അതിന്‍െറ പിന്‍ കോഡ് വേണമെന്നായി. കൊടുക്കാന്‍ മടിച്ചപ്പോള്‍ വലിയ കത്തിയുടെ പിന്‍ഭാഗം കൊണ്ട് തലയിലും കൈയിലുമെല്ലാം അടിച്ചു. അതിനിടെ വാഹനം കിലോമീറ്ററുകള്‍ കടന്ന് സുലൈയിലത്തെിയിരുന്നു.
ബാങ്ക് അക്കൗണ്ടില്‍ പണമുള്ളതിനാല്‍ പിന്‍കോഡ് കൊടുത്തില്ല. അതോടെ അക്രമികള്‍ ശാരീരിക പീഡനം രൂക്ഷമായി തുടര്‍ന്നു. ഇരുമ്പ് കമ്പിയും പെപ്സി ടിന്നും കൊണ്ട് അടിച്ച് പരിക്കേല്‍പിച്ചു. തലയും മൂക്കും വായും പൊട്ടി ചോര വന്നു. പിന്‍കോഡ് പറഞ്ഞുകൊടുക്കുന്നതുവരെ പീഡനം തുടര്‍ന്നു. ഇതിനിടയില്‍ ഒരു എ.ടി.എം കിയോസ്കിന് സമീപം വാഹനം നിറുത്തി സംഘത്തിലൊരാള്‍ ഇറങ്ങി പോയി കാര്‍ഡ് ഉപയോഗിച്ച് മൂന്ന് തവണയായി 5000 റിയാല്‍ പിന്‍വലിച്ചു.
ശേഷം വീണ്ടും യാത്ര തുടര്‍ന്നു. രണ്ട് മണിക്കൂറിന് ശേഷം രാത്രി എട്ടോടെ അല്‍ഖര്‍ജ് റോഡില്‍ നിന്ന് ടാറിടാത്ത പാതയിലൂടെ ഓടിച്ചുപോയി മരുഭൂമിയില്‍ എത്തിച്ച് ഡോര്‍ തുറന്ന് പുറത്തേക്ക് പിടിച്ചുതള്ളി. ടാക്സി കൂലിക്കെന്ന് പറഞ്ഞ് 50 റിയാലും മൊബൈല്‍ ഫോണും ഇഖാമയും എ.ടി.എം കാര്‍ഡും എറിഞ്ഞുകൊടുത്തു.
ചോരവാര്‍ന്നൊലിക്കുന്ന അവസ്ഥയില്‍ മരുഭൂമിയിലൂടെ 10 മിനുട്ടോളം നടന്ന് റോഡിലത്തെിയ ശേഷം ഒരു ടാക്സിയില്‍ താമസസ്ഥലത്ത് തിരിച്ചത്തെി. വിവിധ പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി ഒടുവില്‍ സംഭവം നടന്ന ഭാഗത്തെ അധികാര പരിധിയിലുള്ള അല്‍മനാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി രാത്രി തന്നെ പരാതി നല്‍കി. പൊലീസിന്‍െറ നിര്‍ദേശപ്രകാരം രാത്രി തന്നെ മന്‍സൂരിയയിലെ അല്‍ഈമാന്‍ ആശുപത്രിയില്‍ പോയി വിദഗ്ധ പരിശോധനക്ക് വിധേയമായി അതിന്‍െറ റിപ്പോര്‍ട്ടും നല്‍കി.
അക്കൗണ്ടുള്ള ബിലാദ് ബാങ്ക് അധികൃതര്‍ക്ക് പിറ്റേന്ന് പരാതി നല്‍കി. നഷ്ടപെട്ട പണം തിരിച്ചുകിട്ടുമെന്നും കേസ് അന്വേഷണം നടത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് അത് ബാങ്ക് തന്നെ നഷ്ടപരിഹാരമായി നല്‍കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചതായി ഒൗസേഫ് ജോയി പറഞ്ഞു.
എ.ടി.എം കിയോസ്കിലെ കാമറ ദൃശ്യങ്ങള്‍ സി.ഡിയിലാക്കി ബാങ്ക് അധികൃതര്‍ പൊലീസിന് അയച്ചുകൊടുത്തിട്ടുണ്ട്. അത് കിട്ടിയാല്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് അറിയിച്ചതെന്നും ജോയി പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം ശരീരത്തിനേറ്റ പരിക്കുകള്‍ ഭേദമായിട്ടില്ല. നാട്ടില്‍ പോയി വിദഗ്ധ ചികിത്സ തേടാനുള്ള തീരുമാനത്തിലാണ് ജോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.