Posted On
date_range Updated On
date_range ‘ട്രിവ’ ശശി പിള്ള അനുസ്മരണം സംഘടിപ്പിച്ചു
റിയാദ്: സാമൂഹിക പ്രവര്‍ത്തകന്‍ ശശി പിള്ളയുടെ നിര്യാണത്തില്‍ റിയാദിലെ തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ ‘ട്രിവ’ അനുശോചന യോഗം സംഘടിപ്പിച്ചു. ട്രിവയുടെ സ്ഥാപക ഭാരവാഹിയായിരുന്നു ശശി പിള്ള. റിയാദിലെ സാമൂഹിക സാംസ്കാരിക കലാപ്രവര്‍ത്തന രംഗത്ത് ശശി പിള്ള നല്‍കിയ സംഭാവന വിസ്മരിക്കാന്‍ പറ്റാത്തതാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ നാസര്‍ കല്ലറ പറഞ്ഞു. പ്രസിഡന്‍റ് അനില്‍ അളകാപുരി അധ്യക്ഷത വഹിച്ചു. നിഷാദ് ആലംകോട്, ജഹാങ്കീര്‍, അന്‍സാര്‍ വര്‍ക്കല, രാധാകൃഷ്ണന്‍, മാള മുഹിയുദ്ദീന്‍, അക്ബര്‍ പള്ളിക്കല്‍, റഊദ് കുളമുട്ടം, സമീര്‍ കളത്തില്‍, ഹന്‍സര്‍, നായിഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.