????.??.? ?????? ?????????

ബുക്ക് ചെയ്താല്‍ 14 മിനിറ്റിനകം ടാക്സി അരികില്‍

ദുബൈ: ഫോണിലൂടെ ബുക്ക് ചെയ്താല്‍ 14 മിനിറ്റിനകം ടാക്സി വീട്ടുപടിക്കലത്തെുന്ന സംവിധാനം ഏര്‍പ്പെടുത്തിയതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. കോള്‍ സെന്‍ററില്‍ വിളിച്ച് ടാക്സി ബുക്കിങ് പൂര്‍ത്തിയാക്കാന്‍ ശരാശരി 34 സെക്കന്‍റാണെടുക്കുന്നത്. ഈ വര്‍ഷം ആദ്യ ആറുമാസം 29 ലക്ഷം ബുക്കിങ്ങുകള്‍ കോള്‍ സെന്‍ററിലൂടെ നടന്നു. 
40 ലക്ഷത്തിലധികം കോളുകളാണ് ഇക്കാലയളവില്‍ കൈകാര്യം ചെയ്തതെന്ന് ആര്‍.ടി.എ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി ട്രാന്‍സ്പോര്‍ട്ട് ആക്റ്റിവിറ്റീസ് മോണിറ്ററിങ് വിഭാഗം ഡയറക്ടര്‍ അബ്ദുല്ല അല്‍ മാഹ്രി പറഞ്ഞു.  കോള്‍ സെന്‍ററിലെ ഐ.വി.ആര്‍ സംവിധാനം മുഖേനയാണ് 18 ലക്ഷം വിളികളത്തെിയത്. 
മൊത്തം വിളികളുടെ 45 ശതമാനം വരുമിത്. സ്മാര്‍ട്ട് ടാക്സി ആപ്പിലൂടെ 29,000 ടാക്സി ബുക്കിങ്ങുകള്‍ നടന്നു. 
യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ അത്യാധുനിക യന്ത്രസംവിധാനങ്ങളാണ് കോള്‍ സെന്‍ററില്‍ ഉപയോഗിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.