???????????? ??????? ????????????? ????????? ????????? ??????????

റിയാദ് ജനാദിരിയയിലെ  ഒട്ടക ചന്ത മാറ്റുന്നു 

റിയാദ്: നഗരാതിര്‍ത്തിയില്‍ പരന്നു കിടക്കുന്ന ജനാദിരിയ മേഖലയിലെ ഒട്ടക ചന്തയും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബസ്തകളും നഗരസഭ അധികൃതര്‍ ഒഴിപ്പിച്ചു തുടങ്ങി. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ പൊലീസിന്‍െറയും പട്രോളിങ് വിഭാഗമായ മുജാഹിദീന്‍ വിഭാഗത്തിന്‍െറയും സഹകരണത്തോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്. വികസന പ്രവര്‍ത്തനങ്ങളുടെയും നഗരാതിര്‍ത്തി മോടി പിടിപ്പിക്കുന്നതിന്‍െറയും ഭാഗമായാണ് ഒഴിപ്പിക്കല്‍. 
തുമാമ, ദമ്മാം റോഡുകളുടെ ഇരു വശങ്ങളിലുമായാണ് ഗ്രാമീണര്‍ ഒട്ടകങ്ങളെ പാര്‍പ്പിക്കുന്നത്. പാല്‍ വില്‍പനയും ഇവിടെ തകൃതിയായി നടക്കുന്നുണ്ട്. വാഹനങ്ങളിലും മറ്റുമായി നിരവധിയാളുകള്‍ പാല്‍ വാങ്ങാനത്തൊറുണ്ട്. കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്ത് അധികൃതര്‍ ഒട്ടകങ്ങളുമായി അടുത്തിടപഴകുന്നത് പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്ക്രാപ് വിപണിയും ഈ പ്രദേശത്താണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യൂതി കേബിളുകള്‍, ജല പൈപ്പുകള്‍, നടപ്പാതകള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. ഇതിന്‍െറ ആദ്യ ഘട്ടത്തിന് നേരത്തേ തുടക്കമിട്ടിരുന്നു. ഒട്ടകങ്ങളുടെ തീറ്റക്കായി വന്‍ തോതില്‍ തീറ്റപ്പുല്‍ വിതരണവും ഇവിടെ നടക്കുന്നുണ്ട്. 
19 ലക്ഷം ചതുരശ്ര മീറ്ററില്‍ 1389 ചെറിയ ലായങ്ങളും 158 ചെറുകിട സ്ഥാപനങ്ങളുമൊക്കെ പ്രവര്‍ത്തിക്കുന്ന വലിയ പ്രദേശമാണ് ഒഴിപ്പിക്കുന്നത്. ഒട്ടക ചന്ത ഇവിടെ നിന്ന് മാറ്റുന്നതോടെ പരിസരത്തുണ്ടായിരുന്ന ദുര്‍ഗന്ധവും വൃത്തിയില്ലായ്മയും മാറുമെന്നും കൊറോണ ഭീതി ഒഴിവാകുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തേ കൊറോണ ഭീതിയെ തുടര്‍ന്ന് റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ നേരത്തേ നാലു മാസത്തേക്ക് ഒട്ടക ചന്ത അടപ്പിച്ചിരുന്നു.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.