തൊഴിലില്ലായ്മ കുറക്കാന്‍ ബിരുദധാരികള്‍ക്ക് പരിശീലനം നല്‍കും –ഡോ. അഹ്മദ് ബിന്‍ ഫഹദ്

റിയാദ്: വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി തൊഴിലില്ലായ്മ കുറച്ചു കൊണ്ടുവരുന്നതിന് ബിരുദധാരികള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കുമെന്ന് സാങ്കേതിക പരിശീലന വിഭാഗം മേധാവി ഡോ. അഹ്മദ് ബിന്‍ ഫഹദ് അല്‍ ഫുഹൈദ് പ്രസ്താവിച്ചു. പദ്ധതി കാലയളവ് പൂര്‍ത്തിയാകുന്നതിനുള്ളില്‍ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനാവശ്യമായ പരിശീലനമാണ് നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ആകുമ്പേഴേക്കും 90 ശതമാനം ബിരുദധാരികള്‍ക്കും ജോലിയെന്നുള്ളതാണ് ലക്ഷ്യമിടുന്നത്. ഇതിനായി ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അവരാഗ്രഹിക്കുന്ന മേഖലയില്‍ ആറു മാസത്തെ പരിശീലനം നല്‍കും. ജോലി നേടാന്‍ സഹായകരമാകുന്ന രീതിയിലുള്ള പരിശീലനമാണ് നല്‍കുക. സൗദി വിപണിക്കാവശ്യമായ മാനവ വിഭവ ശേഷി വളര്‍ത്തിയെടുക്കുന്നതിന്‍െറ ഭാഗമാണിത്. എണ്ണയെ മാത്രം ആശ്രയിക്കുന്നതില്‍ നിന്ന് മാനവ വിഭവ ശേഷിയെയും മറ്റു വിഭവങ്ങളെയും ആശ്രയിക്കുന്ന എന്ന രീതിയിലാണ് പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.