ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം: കാമറാ നിരീക്ഷണം തുടങ്ങിയില്ല

മദീന: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കാമറകളോ, മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ തുടങ്ങിയിട്ടില്ളെ്ളന്ന് മദീന മേഖല ട്രാഫിക് മേധാവി കേണല്‍ നവാഫ് മുഹമ്മദി. മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട നിരീക്ഷണം ട്രാഫിക് രഹസ്യ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ നടത്തിവരുന്നത്. ഡ്രെവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 100നും 300 റിയാലിനുമിടയില്‍ പിഴയുണ്ടാകും. വാഹനങ്ങള്‍ തടഞ്ഞുവെക്കുമെന്ന പ്രചരണവും ട്രാഫിക് മേധാവി നിഷേധിച്ചു. മൊബൈല്‍ ഫോണ്‍ കൈയിലേന്തി സംസാരിക്കുമ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാന്‍ കഴിയുക. ഇയര്‍ഫോണുകളുപയോഗിച്ചുള്ള സംസാരം പിടികൂടുക എളുപ്പമല്ളെന്നും ട്രാഫിക് മേധാവി പറഞ്ഞു. അടുത്തിടെയുണ്ടായ നിരവധി  അപകടങ്ങള്‍ക്ക് കാരണമായി രേഖപ്പെടുത്തിയത് ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ സംഭാഷണമാണെന്ന് മദീന ട്രാഫിക് സുരക്ഷ വിഭാഗം മേധാവി ജനറല്‍ മുഹമ്മദ് നസാവി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.