റിയാദ്: നിറുത്തിയിട്ട ട്രെയ്ലറിന് പിന്നില്‍ പെട്രോള്‍ ടാങ്കര്‍ ഇടിച്ച് കത്തി ഒരാള്‍ മരിച്ചു. ബുധനാഴ്ച പകല്‍ റിയാദ്-വാദി ദവാസിര്‍ റോഡില്‍ അഫ്ലാജ് പട്ടണത്തിന് തെക്കുണ്ടായ അപകടത്തില്‍ തീപിടിച്ച് പൂര്‍ണമായും കത്തിയമര്‍ന്ന ടാങ്കറിന്‍െറ ഡ്രൈവറാണ് മരിച്ചത്.
വാഹനത്തിന്‍െറ ഡ്രൈവര്‍ ക്യാബിനുള്ളില്‍ കുടുങ്ങിപോയ അയാള്‍ വെന്തുമരിക്കുകയായിരുന്നു. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ട്രാഫിക് നിയമം ലംഘിച്ച് ടാങ്കര്‍ പ്രധാന റോഡില്‍ നിന്ന് മറ്റൊരു റോഡിലേക്ക് കടക്കുമ്പോള്‍ റോഡരുകില്‍ നിറുത്തിയിട്ടിരുന്ന ട്രെയിലറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പെട്രോള്‍ ടാങ്കില്‍ നിന്ന് ചോര്‍യുണ്ടായ തീപിടിക്കുകയാണുണ്ടായത്. നിറുത്തിയിട്ട ട്രെയ്ലറില്‍ നിറയെ സാധനസാമഗ്രികള്‍ ലോഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.