ഇമാം ശാഫി  പ്രബോധനം വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു 

ജിദ്ദ: ‘ജീവിതം, വിജ്ഞാനം, നിലപാട്’എന്ന തലക്കെട്ടില്‍ പ്രബോധനം ആഴ്ചപ്പതിപ്പ് പുറത്തിറക്കിയ ഇമാം ശാഫി  വിശേഷാല്‍ പതിപ്പിന്‍െറ ജിദ്ദതല പ്രകാശനം  പ്രമുഖ പണ്ഡിതനും വാഗ്മിയുമായ വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍ അല്‍വുറൂദ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ഡയറക്ടര്‍ എ.എം അശ്റഫിന് നല്‍കി നിര്‍വഹിച്ചു. ശറഫിയ്യ ലക്കി ദര്‍ബാര്‍ ഹോട്ടലില്‍  സംഘടിപ്പിച്ച പരിപാടിയില്‍ മത-സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഇസ്ലാം ചിന്തക്കും മനനത്തിനും  പ്രാധാന്യം നല്‍കിയ മതമാണെന്നും ഖുര്‍ആന്‍ തുറന്നുവിട്ട ചിന്തയുടെ ആഹ്വാനത്തില്‍ നിന്ന് പണ്ഡിതന്മാര്‍ ചിന്തിച്ചത് കൊണ്ടാണ് ഇസ്ലാമിലെ കര്‍മശാസ്ത്രമുള്‍പ്പടെ വിജ്ഞാന ശാഖകള്‍ രൂപപ്പെട്ട് വന്നതെന്നും പ്രകാശനം നിര്‍വ്വഹിച്ച്  വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. ആധുനിക കാലഘട്ടത്തിലും ഈ പൈതൃകം മുസ്ലിം സമൂഹം മുറുകെ പിടിക്കണം.മതചിന്താധാരകളെ മതങ്ങളായി തന്നെ കാണുന്ന പ്രവണത ഗുണകരമല്ല. മതത്തിന്‍െറ ചക്രവാളങ്ങള്‍ വിശാലമാക്കാന്‍ മതചിന്താധാരകള്‍ സഹായകമായിട്ടുണ്ടെന്നും ഇമാം ശാഫിഈ അക്കൂട്ടത്തില്‍ പ്രത്യേകം സ്മരിക്കപ്പെടേണ്ട മഹദ് വ്യക്തിത്വത്തിന്‍െറ ഉടമയായിരുന്നുവെന്നും വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു.
അന്ത$ഛിദ്രതയുടേയും ആഴയക്കുഴപ്പത്തിന്‍േറയും കാലഘട്ടത്തില്‍ മുസ്ലിം സമുദായത്തിന് വ്യക്തമായ ദിശാബോധം നല്‍കിയ പണ്ഡിതനായിരുന്നും ഇമാം ശാഫിഇ എന്ന്   എ.എം അശ്റഫ് പറഞ്ഞു. നന്മയുടെ മാര്‍ഗത്തില്‍ ഒന്നിച്ച് നിന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഇസ്ലാഹി സെന്‍റര്‍, ശറഫിയ പ്രസിഡണ്ട് മുഹമ്മദലി ചുണ്ടക്കാടന്‍ പറഞ്ഞു. വിജ്ഞാനത്തിന്‍െറ മഹാ വിസ്മയമായിരുന്നു ഇമാം ശാഫിഇ എന്നും അദ്ദേഹത്തിന്‍െറ ജീവിതത്തിലേക്ക് എത്തിനോക്കാനുള്ള ഒരു വഴിയാണ് പ്രബോധനം വിശേഷാല്‍ പതിപ്പെന്നും സനാഇയ കാള്‍ ആന്‍റ് ഗൈഡന്‍സ് മലയാള വിഭാഗം പ്രൊപഗേറ്റര്‍ ഉണ്ണീന്‍ മൗലവി പറഞ്ഞു. എതിരഭിപ്രായങ്ങളോട് ഇമാം ശാഫി  കാണിച്ച സഹിഷ്ണുത മാതൃകയാക്കാനും ഇമാമിന്‍െറ വൈവിധ്യമാര്‍ന്ന സംഭാവനകളില്‍ നിന്ന് പാഠമുള്‍കൊള്ളാനും  പ്രബോധനം വിശേഷാല്‍ പതിപ്പ് സഹായകമാവുമെന്ന് ഐ.ഡി.സി സാരഥി നാസര്‍ ചാവക്കാട് പറഞ്ഞു. ചടങ്ങില്‍ തനിമ ജിദ്ദ സൗത്ത്സോണ്‍ പ്രസിഡന്‍റ് സഫറുല്ല മുല്ളോളി അധ്യക്ഷത വഹിച്ചു. മൂസക്കുട്ടി വെട്ടിക്കാട്ടിരി സ്വാഗതവും  തനിമ ജിദ്ദ നോര്‍ത്ത് സോണ്‍ പ്രസിഡണ്ട് അബ്ദുശുക്കുര്‍ അലി നന്ദിയും പറഞ്ഞു. അബ്ദുസുബ്ഹാന്‍ ഖിറാഅത്ത് നടത്തി. അബ്ദുല്‍ കബീര്‍ മുഹ്സിന്‍ അവതാരകനായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.