ജിദ്ദ: മൊബൈല്‍ ഫോണ്‍ മേഖലയിലെ സ്വദേശിവല്‍കരണ പരിശോധന ഏകോപിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൊഴില്‍, വാണിജ്യ, ഗ്രാമ മുനിസിപ്പാലിറ്റി മന്ത്രാലയങ്ങള്‍ റിയാദില്‍ ശില്‍പശാല സംഘടിപ്പിച്ചു. സ്വദേശിവത്കരണം ഫലപ്രദമായി നടപ്പാക്കാന്‍ പഴുതടച്ച പരിശോധനയാണ് എളുപ്പ മാര്‍ഗമെന്ന് തൊഴില്‍ മന്ത്രാലയം പരിശോധന വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ഹുവൈദി പറഞ്ഞു. ഫീല്‍ഡ് പരിശോധനകളിലൂടെ വിപണിയില്‍ യഥാര്‍ഥത്തില്‍ നടക്കുന്നതെന്താണെന്ന കൃത്യമായ ചിത്രം ലഭിക്കും. അതുപ്രകാരം നേരത്തെ തീരുമാനിച്ച പദ്ധതി അനുസരിച്ച് സ്വദേശിവല്‍ക്കരണം നടക്കുന്നുവെന്നുറപ്പ് വരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശിവല്‍ക്കരണത്തിന് അനുവദിച്ച സമയപരിധിയായ ജൂണ്‍ ആറോട് കൂടി നിയമം നടപ്പാക്കുമെന്നുറപ്പാക്കുന്ന വിധം പരിശോധന തുടരും. കമ്യൂണിക്കേഷന്‍ രംഗത്ത് തൊഴിലെടുക്കാന്‍ മുന്നോട്ടുവരുന്ന സ്വദേശി യുവാക്കള്‍ക്ക് പരമാവധി ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.