ത്വാഇഫ്: ഖബറടക്കാനുള്ള തയാറെടുപ്പിനിടയില്‍ നവജാത ശിശുവിന് ഹൃദയത്തുടിപ്പ് കണ്ട സംഭവത്തില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. ഇത് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായതായി ത്വാഇഫ് ആരോഗ്യ കാര്യ ഡയറക്ടറേറ്റ് വ്യക്തമാക്കി. കേസ് ആരോഗ്യ നിയമ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. യാത്ര ചെയ്യുന്നതിന് ഡോക്ടര്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും ആരോഗ്യ കാര്യ മീഡിയ വക്താവ് അബ്ദുല്‍ ഹാദി അല്‍റബീഅ് പറഞ്ഞു. മരണ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പ് വെക്കാന്‍ ധൃതി കൂട്ടിയതായി അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ടെന്നും -വക്താവ് പറഞ്ഞു. മാര്‍ച്ച് 26നാണ് ത്വാഇഫിലെ മഖ്ബറ അബാസില്‍ കൊണ്ടുവന്ന നവജാത ശിശുവിന്‍െറ മൃതദേഹത്തിലാണ് കുളിപ്പിക്കുന്നതിനിടെ ഹൃദയത്തുടിപ്പ് അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ റെഡ്ക്രസന്‍റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ ജീവനുണ്ടെന്ന് സ്ഥിരികരിക്കുകയും ഉടനെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും അഞ്ച് മണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു.
ത്വാഇഫിലെ സ്വകാര്യ ആശുപത്രിയില്‍ ജനിച്ച ഇരട്ടക്കുട്ടികളിലൊന്നാണ് മരിച്ചത്. രണ്ട് കുട്ടികളും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ച ശേഷമാണ് ഖബറടക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്. സംഭവം ആരോഗ്യകാര്യാലയത്തിനു കീഴിലെ പ്രത്യേക സമിതിയാണ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.