ദമ്മാം: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എഫ്.സി.ഡി ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് അവസാന ലീഗ് മത്സരത്തില്‍ സോക്കര്‍ യുനൈറ്റഡും ഓട്ടോഫോം യുനൈറ്റഡും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. രണ്ടാം മത്സരത്തില്‍ ബെനിഫിറ്റ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഐഡിയ ലിങ്കിനെ പരാജയപ്പെടുത്തി. ബെനിഫിറ്റിനുവേണ്ടി ശിഹാബ്, വാസില്‍, ആദില്‍ എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ ഐഡിയ ലിങ്കിനു വേണ്ടി ഹംദാന്‍ ആശ്വാസ ഗോള്‍ നേടി. ലീഗ് റൗണ്ട് ജേതാക്കളായ ബെനിഫിറ്റും രണ്ടാം സ്ഥാനം നേടിയ ഐഡിയ ലിങ്കും ഫൈനലിന് അര്‍ഹത നേടി. ഫിറോസ് കളി നിയന്ത്രിച്ചു. ഹ്രസ്വ സന്ദര്‍ശനത്തിനത്തെിയ പി.ടി. അശ്റഫ്, പി.പി. ജലീല്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. മാന്‍ ഓഫ് ദ മാച്ചായി വസീം സമദ്, വാസില്‍ റസാഖ് എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.