ഹറമില്‍ ഉസ്മാനിയ കാലത്തെ  കെട്ടിട ഭാഗങ്ങള്‍ പുനഃസ്ഥാപിച്ചു തുടങ്ങി

മക്ക: ഹറമിലെ താല്‍ക്കാലിക മത്വാഫ് പൊളിച്ചു നീക്കാന്‍ തുടങ്ങിയതോടെ ഉസ്മാനിയ കാലത്തെ കെട്ടിടഭാഗങ്ങള്‍ പുനഃസ്ഥാപിച്ചു തുടങ്ങി. കൊത്തുപണികളോടു കൂടിയ പുരാതന ഉസ്മാനിയ കെട്ടിടഭാഗങ്ങള്‍ മത്വാഫ് വികസനം ആരംഭിച്ചപ്പോഴാണ്  പൊളിച്ചുനീക്കിയത്.  കേടുപാടുകള്‍ സംഭവിക്കാത്ത ഭാഗങ്ങളാണ് മത്വാഫില്‍ പുനഃസ്ഥാപിക്കുന്നത്. ഇവ പ്രത്യേക സ്ഥലമൊരുക്കി സൂക്ഷിച്ചതായിരുന്നു. 
താല്‍കാലിക മത്വാഫ് പൊളിച്ചുമാറ്റുന്ന ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. നമസ്കരിക്കുന്നവര്‍ക്കും ത്വവാഫ് ചെയ്യുന്നവര്‍ക്കും അപകടം വരാതിരിക്കാനാവശ്യമായ സുരക്ഷ സംവിധാനങ്ങള്‍  ഒരുക്കിയിട്ടുണ്ട്. കവാടങ്ങള്‍ അടച്ച് തുണുകള്‍ക്കടുത്ത് ഇരുമ്പുകൊണ്ടുള്ള സുരക്ഷ വളയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 
റമദാന് മുമ്പ് താല്‍കാലിക മത്വാഫ് പൊളിച്ചുമാറ്റാനും പുതിയ മത്വാഫ് വികസന പദ്ധതി തീര്‍ഥാടകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതിനും ഹറമില്‍ മുഴുസമയ ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.