സ്വദേശി ജോലികളില്‍ വിദേശിയെ  നിയമിച്ചാല്‍ വന്‍ പിഴ ചുമത്തും

ജിദ്ദ: സ്വദേശികള്‍ക്ക് നിശ്ചയിച്ച ജോലികളില്‍ വിദേശികളെ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 20000 റിയാല്‍ പിഴ ചുമത്താന്‍ ആലോചന. ഇത് സംബന്ധിച്ച് തൊഴില്‍ സ്ഥാപനങ്ങളുടെയും വ്യവസായ പ്രമുഖരുടെയും അഭിപ്രായം തേടിയിട്ടുണ്ട്. അതിനു ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. ‘മആന്‍’ എന്ന വെബ്സൈറ്റിലൂടെ സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്കും വ്യവസായ പ്രമുഖര്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ അവസരമൊരുക്കിയതായി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ നാഇഫ് അബ്ദുല്‍അസീസ് പറഞ്ഞു. 
തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും പരിഗണിക്കണമെന്ന നിലപാടിന്‍െറ ഭാഗമായാണ് അഭിപ്രായമാരായുന്നത്. അടുത്ത ശനിയാഴ്ച വരെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്. 
സ്വദേശികള്‍ക്ക് നിശ്ചയിച്ച ജോലികള്‍ സ്വദേശികള്‍ക്ക് മാത്രം പരിമിതപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 
90 ലക്ഷം വിദേശികളും 16 ലക്ഷം സ്വദേശികളും സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.