റിയാദ്: എല്ലാം കഴിഞ്ഞ് മടങ്ങുമ്പോള്‍ എംബസിയിലെയും ജിദ്ദ കോണ്‍സുലേറ്റിലെയും ജീവനക്കാരെ കാണാനും അഭിവാദ്യമര്‍പ്പിക്കാനും മോദി മറന്നില്ല. രണ്ടു ദിവസമായി എണ്ണയിട്ട യന്ത്രം പോലെ ജോലി ചെയ്ത ജീവനക്കാര്‍ പ്രധാനമന്ത്രിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. ശനിയാഴ്ച ഇന്ത്യന്‍ പൗരസമൂഹത്തോടൊപ്പം നിന്ന് മോദി ഫോട്ടോക്ക് പോസ് ചെയ്തപ്പോഴും എംബസി ജീവനക്കാര്‍ക്ക് അവസരമുണ്ടായിരുന്നില്ല. റിയാദില്‍ മോദി തങ്ങിയ കൊട്ടാരത്തില്‍ നിന്ന് മടങ്ങുന്നതിന് തൊട്ടുമുമ്പായി തങ്ങളോടൊപ്പം ഒരു ഫോട്ടോക്ക് അവസരം നല്‍കണമെന്ന ആഗ്രഹം ജീവനക്കാര്‍ പ്രധാനമന്ത്രിയോടൊപ്പമുള്ള ഉദ്യോഗസ്ഥരോട് പങ്കുവെക്കുകയും ചെയ്തു. മോദി ഇത് സമ്മതിച്ചതോടെയാണ് ജീവനക്കാര്‍ക്ക് അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ അവസരം ലഭിച്ചത്. ഫോട്ടോക്ക് ശേഷം എല്ലാവരെയും അഭിവാദ്യം ചെയ്താണ് അദ്ദേഹം മടങ്ങിയത്. അംബസാഡര്‍ അഹ്മദ് ജാവേദ്, ഡി.സി.എം ഹേമന്ദ് കൊട്ടല്‍വാര്‍, കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക്, ഫസ്റ്റ് സെക്രട്ടറി ലാക്കഡെ, നാരായണന്‍, സെക്കന്‍ഡ് സെക്രട്ടറി മനോജ് കുമാര്‍, ഹിഫ്സുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.