ജിദ്ദയില്‍ പെട്രോള്‍ ടാങ്കിലിറങ്ങിയ തൃശൂര്‍ സ്വദേശി ശ്വാസം മുട്ടി മരിച്ചു

ജിദ്ദ: പെട്രോള്‍ ടാങ്കിലിറങ്ങിയ തൃശൂര്‍ ചേലക്കര സ്വദേശി ശ്വാസം മുട്ടി മരിച്ചു. ചേലക്കര ഇളനാട് തെക്കുവീട്ടില്‍ ബഷീര്‍ (39) ആണ് ജോലിയുടെ ഭാഗമായി ജിദ്ദ വസീരിയയിലെ പെട്രോള്‍ ടാങ്കിലിറങ്ങിയപ്പോള്‍ ശ്വാസ തടസ്സം മൂലം മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. ആറു മീറ്റര്‍ താഴ്ചയുള്ള ടാങ്കിലേക്ക് ഏണി വെച്ചിറങ്ങി നഷ്ടപ്പെട്ട ഉപകരണം എടുക്കാനുള്ള ശ്രമത്തിനിടെയാണ് ശ്വാസ തടസ്സമുണ്ടായത്. സൗദി സിവില്‍ ഡിഫന്‍സ് വിഭാഗം യുവാവിനെ സാഹസികമായി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ളെന്ന് മക്ക മേഖല സിവില്‍ ഡിഫന്‍സ് പബ്ളിക് റിലേഷന്‍സ് മേധാവി സഈദ് സര്‍ഹാന്‍ അറിയിച്ചു. മുഹമ്മദലി-ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: ആമിന ബീവി, റജില, സജില.  മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തൃശൂര്‍ ജില്ല കെ.എം.സി.സി പ്രസിഡന്‍റ്് എന്‍.എസ്.എ മുജീബ്, പി.യു ബഷീര്‍ ചേലക്കര എന്നിവര്‍ പറഞ്ഞു. മൃതദേഹം മഹ്ജര്‍ കിങ് അബ്്ദുല്‍ അസീസ് മോര്‍ച്ചറിയിലാണുള്ളത്. ചേലക്കര മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്‍റാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.