റിയാദ്: യമന്‍ തലസ്ഥാനമായ സന്‍ആയിലെ ഒമാന്‍ അംബാസഡറുടെ ഒൗദ്യോഗിക വസതിയില്‍ ബോംബിട്ടുവെന്ന ആരോപണം സഖ്യസേന വൃത്തങ്ങള്‍ നിഷേധിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമനി ആഭ്യന്തര മന്ത്രാലയം കെട്ടിടമാണ് ശനിയാഴ്ച ലക്ഷ്യം വെച്ചതെന്നും മറിച്ചുള്ള ആക്ഷേപങ്ങള്‍ ശരിയല്ളെന്നും സേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസ്സീരി വ്യക്തമാക്കി. സന്‍ആയുടെ നിയന്ത്രണം കൈയാളുന്ന ഹൂതികള്‍ ആഭ്യന്തര മന്ത്രാലയത്തിന്‍െറ കെട്ടിടങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. കെട്ടിടങ്ങള്‍ ആക്രമണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സഖ്യസേന ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതു സംബന്ധിച്ച ഏത് അന്വേഷണത്തിനും തയാറാണെന്ന് വ്യക്തമാക്കിയ അസ്സീരി ഒമാന്‍ അംബാസഡറുടെ വസതി തകര്‍ത്തത് ഹൂതി മോര്‍ട്ടാര്‍ ഷെല്ല് ആയിരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
മോര്‍ട്ടാര്‍ വീഴ്ചയും വിമാനത്തില്‍ നിന്നുള്ള ആക്രമണവും വ്യത്യസ്തമാണെന്നും ഇക്കാര്യം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യോമാക്രമണത്തിനെതിരെ മസ്കത്തിലെ സൗദി അംബാസഡര്‍ ഈദ് മുഹമ്മദ് അല്‍ തഖാഫിയെ വിളിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.