മക്ക: ഈ വര്‍ഷത്തെ ഹജ്ജിനായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ പ്രവഹിച്ചു കൊണ്ടിരിക്കെ മക്ക ഹറമിലുണ്ടായ ആകസ്മികദുരന്തം ലോകത്തെങ്ങും നടുക്കം സൃഷ്ടിച്ചു. വെള്ളിയാഴ്ച മക്ക ഹറമില്‍ ജുമുഅയില്‍ പങ്കെടുക്കാനായി ജനലക്ഷങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. വൈകുന്നേരം ശക്തമായ കാറ്റിന്‍െറയും ഇടിമിന്നലിന്‍െറയും അകമ്പടിയോടെ മക്കയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. ശക്തമായ കാറ്റിലും മഴയിലും പെട്ടാണ് നൂറുകണക്കിനു അടി മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഭീമാകാരങ്ങളായ ക്രെയിനുകള്‍ തകര്‍ന്നത്. സഫ മര്‍വ പ്രയാണഭാഗത്തെ മേല്‍പ്പുരയുടെ ഭാഗം തകര്‍ത്ത് താല്‍ക്കാലിക മതാഫിനു ചരിവിലൂടെയാണ് ക്രെയിനുകള്‍ വീണത്്. താല്‍ക്കാലിക മതാഫിനു കേടുപാടുകളൊന്നും പറ്റിയില്ളെന്നത് സംഭവത്തിന് ദൃക്സാക്ഷികളായവര്‍ ഏറെ ആശ്വാസത്തോടെയാണ് ഓര്‍ക്കുന്നത്. സംഭവത്തിന്‍െറ നടുക്കത്തില്‍ നിന്നുണര്‍ന്ന ഹറമിലുള്ള തീര്‍ഥാടകരും രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി രംഗത്തത്തെി. തുടര്‍ന്ന് മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ഥനകളിലായി ഹറമും പരിസരവും. അപകടമേഖലയിലേക്ക് പോകാതിരിക്കാനും സഞ്ചാരത്തില്‍ ശ്രദ്ധിക്കാനും വിവിധ സേന വിഭാഗങ്ങള്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കി. അപകടം നടന്നയുടന്‍ ഹറം സുരക്ഷാസേനയും സിവില്‍ ഡിഫന്‍സും പ്രദേശം വളഞ്ഞു രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകി. പ്രതികൂല കാലാവസ്ഥയിലും ചുരുങ്ങിയ സമയത്തിനകം പരിക്കേറ്റവരെയും മൃതദേഹങ്ങളും ആശുപത്രിയിലത്തെിച്ചു. സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ നിരന്തരമായി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തു കൊണ്ടിരുന്നു. ദുരന്തവാര്‍ത്തയും ചിത്രങ്ങളും പുറത്തുവന്നതോടെ മക്കയിലും പരിസരങ്ങളിലുമുള്ളവരെയും മാധ്യമകേന്ദ്രങ്ങളിലുള്ളവരെയും തേടി പ്രവാസലോകത്തിനകത്തു നിന്നും പുറത്തുനിന്നും നിരന്തര അന്വേഷണങ്ങളാണത്തെിയത്. ഇതിനിടെ ഒരു മലയാളി തീര്‍ഥാടകയെ കാണാനില്ളെന്ന വിവരം പുറത്തുവന്നു. പാലക്കാട് സ്വകാര്യഗ്രൂപ്പില്‍ വന്ന മുഅ്മിന എന്ന 22 കാരിയെ കാണാനില്ളെന്ന് ഭര്‍ത്താവ് ഇസ്മാഈലിന്‍െറ സന്ദേശമാണ് ബന്ധുക്കളെ തേടിയത്തെിയത്. തുടര്‍ന്ന് ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണമായിരുന്നു പിന്നീട്. ദുരന്തമറിഞ്ഞയുടനെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക്, ഹജ്ജ് കോണ്‍സല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, മക്ക മിഷന്‍ ഓഫിസ് ഇന്‍ചാര്‍ജ് അബ്ദുസ്സലാം എന്നിവരുടെ നേതൃത്വത്തില്‍ സേവന നിരതരായി. വിവിധ ആശുപത്രികളുമായി ബന്ധപ്പെട്ട് പരിക്കേറ്റവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന വിവരം രാത്രി വൈകിയും പരതുകയാണ്. ഇതുവരെ പത്തോളം പേര്‍ വിവിധ ആശുപത്രികളിലുണ്ടെന്നു സി.ജി അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവര്‍ രക്തസാക്ഷികളാണെന്നും ഹജ്ജിനത്തെിയ പരേതാത്മാക്കള്‍ വിശുദ്ധിയുടെ ഉന്നത വിതാനത്തിലാണെന്നും പ്രമുഖ പണ്ഡിതന്മാര്‍ ട്വിറ്ററില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.