ദമ്മാമില്‍ വാഹനാപകടത്തില്‍ മഞ്ചേരി സ്വദേശി മരിച്ചു

ദമ്മാം: ദമ്മാം-അബൂഹദ്രിയ റോഡിലുണ്ടായ അപകടത്തില്‍ മലപ്പുറം മഞ്ചേരി പൂക്കൊളത്തൂര്‍ സ്വദേശി മരിച്ചു. ഇബ്രാഹീം-ഖദീജ ദമ്പതികളുടെ മകനായ ഫായിസ് (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തിരൂരങ്ങാടി സ്വദേശി പൂവന്‍കാവില്‍ മുഹമ്മദ് ഫൈസല്‍ (56) പരിക്കുകളോടെ ദമ്മാം ടൊയോട്ടയിലെ അല്‍മുവാസാത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട നില തരണം ചെയ്തിട്ടുണ്ട്. 
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അബൂഹദ്രിയ റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിന് പിറകില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഫൈസലാണ് വാഹനമോടിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ദമ്മാമിലെ സ്വകാര്യ സോഫ്റ്റ്വെയര്‍ സ്ഥാപനത്തില്‍ ഫായിസ് ജോലിക്കത്തെിയത്. 
ഭാര്യ: ഫാത്തിമ ശഹ്ന ഗര്‍ഭിണിയാണ്. സഹോദരങ്ങള്‍: ഫല്‍ഹ ഫിദ, ഫര്‍ഹ ഫിബ. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഫായിസിന്‍െറ പിതാവ് ഇബ്രാഹീം യാമ്പൂ സിമന്‍റ് ഫാക്ടറിക്ക് സമീപം ബൂഫിയ നടത്തുകയാണ്. മരണ വിവരം അറിഞ്ഞ് അദ്ദേഹം ദമ്മാമിലേക്ക് തിരിച്ചിട്ടുണ്ട്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.