ജിദ്ദ: മിനാ ദുരന്തത്തില്‍ മരിച്ച ഇന്ത്യന്‍ തീര്‍ഥാടകരുടെ എണ്ണം 111 ആയി ഉയര്‍ന്നു. മരണം സ്ഥിരീകരിച്ച 12 പേരുടെ പട്ടിക കൂടി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചു.
ഇതില്‍ നേരത്തേ ബന്ധുക്കള്‍ മരണം സ്ഥിരീകരിച്ച മലയാളി വടക്കാഞ്ചേരി മുജീബ്റഹ്മാന്‍െറ പേരും ഉള്‍പ്പെടും.
കൂടാതെ മിനാ ദുരന്തത്തില്‍ പെടാത്ത സംഭവശേഷം മരിച്ച രണ്ടു മലയാളി വനിതകളുടെ പേരും പട്ടികയില്‍ പെട്ടിട്ടുണ്ട്. ഗുജറാത്തില്‍ നിന്നുള്ള നാലു പേരും ജമ്മു-കശ്മീര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഓരോരുത്തര്‍ വീതവുമാണ് ഇന്നലെ പ്രസിദ്ധീകരിച്ച പട്ടികയിലുള്ളത്.
ദുരന്തത്തെ തുടര്‍ന്ന് കാണാതായ മലയാളികളായ കുഞ്ഞ് അഹമ്മദ് കുഞ്ഞ്, ലൈലാ ബീവി എന്നിവരടക്കം 11 പേരുടെ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ളെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.