തീവ്രവാദ കേസില്‍ തടവിലുള്ള ഇന്ത്യക്കാരനെ കൈമാറും

റിയാദ്: തീവ്രവാദ കേസില്‍ സൗദിയില്‍ ഇന്ത്യന്‍ പൗരന്‍ തടവില്‍ കഴിയുന്നതായി ‘ഇന്ത്യന്‍ എക്സ്പ്രസി’നെ ഉദ്ധരിച്ച് അല്‍ഹയാത് പത്രം റിപ്പോര്‍ട്ട് ചെയ്തു. അസദുല്ല ഖാന്‍ എന്ന 52കാരനാണ് സൗദിയില്‍ തടവില്‍ കഴിയുന്നത്. ഇന്ത്യയും സൗദിയും തമ്മിലുള്ള കരാറിന്‍െറ അടിസ്ഥാനത്തില്‍ ഇയാളെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ഹൈദരാബാദുകാരനായ അസദുല്ല ഖാന്‍ സൗദിയില്‍ പിടിയിലായത്. ലശ്കറെ തയ്യിബയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇയാളുടെ നേതൃത്വത്തില്‍ 2011ലും 2012ലും സൗദിയില്‍ ഗൂഢാലോചന നടന്നിരുന്നുവെന്നും ‘അല്‍ഹയാത്’ റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്ത ചില ഇന്ത്യക്കാര്‍ ഇതിനകം ഇന്ത്യയില്‍ പിടിയിലായിട്ടുണ്ട്. നേരത്തേ സൗദി ആഭ്യന്തരമന്ത്രാലയം തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്ത്യക്കാരായ 13 പേര്‍ പിടിയിലുള്ളതായി അറിയിച്ചിരുന്നു.ഡല്‍ഹിക്കാരനായ സാഹിദ് ശൈഖ് എന്ന സൈനുല്‍ ആബിദീനാണ് ദുബൈയില്‍ പിടയിലായത്. 27 വയസ്സ് പ്രായമുള്ള ഇയാള്‍ 2011ല്‍ ഡല്‍ഹിയിലെ ജര്‍മന്‍ ബേക്കറിയില്‍ പൊട്ടിത്തെറി ഉണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നു. ഒരാഴ്ചക്കകം യു.എ.ഇ ഇയാളെ ഇന്ത്യക്ക് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.