അല്‍ ഹസ്സയില്‍ വാഹനാപകടം: മലയാളി മരിച്ചു

ദമ്മാം:  റിയാദ് -ദമ്മാം റോഡില്‍ അല്‍ ഹസ്സക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. 30 വര്‍ഷമായി അല്‍ ഖോബാറിലുള്ള തിരുവനന്തപുരം വലിയ കട്ടക്കല്‍ ശ്രുതി ഭവനില്‍ ഷൈമാ രാജു(51) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരന്‍ രാജീവ് പരിക്കുകളോടെ രക്ഷപ്പെട്ടു.
ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം. റിയാദില്‍ നിന്ന് അല്‍ഖോബാറിലേക്ക് മടങ്ങും വഴി അല്‍ ഹസ്സdക്കടുത്തുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ജി.എം.സി കാറിന്‍റ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഷൈമാ രാജുവിനെ പിന്നാലെ വന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയും തല്‍ക്ഷണം മരണമടയുകയും ചെയ്തു. വര്‍ഷങ്ങളോളം അല്‍ ഖോബാറില്‍ ഷൈമാസ് വീഡിയോ ലൈബ്രറി നടത്തിയിരുന്ന ഷൈമാ രാജു മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനാണ്. ഇപ്പോള്‍ ഗ്രീന്‍ ഫൗണ്ടേഷന്‍ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുകയാണ്.
നവയുഗം സാംസ്കാരിക വേദിയുടെ ഖോബാര്‍ മേഖലയുടെ വൈസ് പ്രസിഡന്‍റാണ്. കുടുംബം അല്‍ ഖോബാറിലുണ്ട്. ഷിജിയാണ് ഭാര്യ. മക്കള്‍: ശ്രുതി, സ്മിത, സ്മൃതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.