സൗദിയില്‍ വാഹന ഇന്‍ഷൂറന്‍സ് തുക വര്‍ധിപ്പിച്ചു

റിയാദ്: സൗദിയില്‍ വാഹനങ്ങള്‍ക്കുള്ള  നിര്‍ബന്ധ ഇന്‍ഷൂറന്‍സ് 1500 റിയാലായി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 590 റിയാലുണ്ടായിരുന്ന ഇന്‍ഷൂറന്‍സ് പിന്നീട് 850 റിയാലായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ വര്‍ഷാദ്യത്തോടെ 950നും 1200നുമിടക്കുണ്ടായിരുന്ന ഇന്‍ഷൂറന്‍സ് സംഖ്യ ഒക്ടോബര്‍ ആദ്യത്തോടെയാണ് 1500 റിയാലാക്കി വര്‍ധിപ്പിച്ചത്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഏകപക്ഷീയമായി വര്‍ധിപ്പിച്ച പ്രീമിയത്തിനെതിരെ സൗദി ചേംബറിലെ ഗതാഗത സമിതി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
വാഹന രജിസ്ട്രേഷനും കൈമാറ്റത്തിനും അനിവാര്യമായ ഇന്‍ഷൂറന്‍സ് സംഖ്യയാണ് രാജ്യത്തെ 35 ഇന്‍ഷൂറന്‍സ് കമ്പനികള്‍ ചേര്‍ന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ഏകപക്ഷീയമായി വര്‍ധിപ്പിച്ചത്. 
140 ശതമാനം പ്രീമിയം വര്‍ധിപ്പിക്കുമ്പോഴും പ്രത്യേകമായ എന്തെങ്കിലും ആനുകൂല്യം വാഹന ഉടമകള്‍ക്ക് നല്‍കുന്നില്ളെന്നതും വിവാദത്തിന് കാരണമായിട്ടുണ്ട്. സൗദിയില്‍ നടക്കുന്ന ശരാശരി അപകടങ്ങളത്തെുടര്‍ന്ന് നല്‍കേണ്ടിവരുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചതും വ്യാജ രേഖകളിലൂടെ അപകടങ്ങളുണ്ടാക്കി നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പ്രവണത വര്‍ധിപ്പിച്ചതും ഇന്‍ഷൂറന്‍സ് സംഖ്യ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിരത്തുന്ന ന്യായങ്ങളാണ്. അര്‍ഹിക്കാത്ത ആനുകൂല്യം പറ്റാന്‍ സമര്‍പ്പിച്ച 4000 വ്യാജ അപകട രേഖകളാണ് കഴിഞ്ഞ വര്‍ഷം ഇന്‍ഷൂറന്‍സ് കമ്പനികള്‍ കണ്ടത്തെിയതെന്നും കമ്പനി അധികൃതര്‍ വിശദീകരിച്ചു.
എന്നാല്‍ ഇന്‍ഷൂറന്‍സ് പ്രീമിയ തുകയും വാഹന ഉടമകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും തമ്മില്‍ ആനുപാതികമായ ബന്ധമുണ്ടായിരിക്കണമെന്ന് സൗദി ചേംബറിലെ ഗതാഗത സമിതി ആവശ്യപ്പെട്ടു. 
ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 61ശതമാനം ലാഭമാണ് വര്‍ധിച്ചത്. വാഹനത്തിന്‍െറ ചെയ്സ് നമ്പര്‍, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ രേഖപ്പെടുത്തിയ സീരിയല്‍ നമ്പര്‍, നമ്പര്‍ പ്ളേറ്റ് എന്നിവ ഉള്‍പ്പെടുത്തുന്ന വാഹന ഇന്‍ഷൂറന്‍സില്‍ വ്യാജരേഖ ചമക്കാനാവില്ളെന്നും സമിതിയുടെ വിയോജിപ്പില്‍ വ്യക്തമാക്കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.