റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് അനുഷ്ഠാനങ്ങള്‍ക്കിടെ സെപ്റ്റംബര്‍ 24ന് മിനായിലുണ്ടായ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നവരില്‍ 90 ശതമാനവും ആശുപത്രി വിട്ടതായി സൗദി ആരോഗ്യ മന്ത്രി എന്‍ജി. ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫും പരിക്കേറ്റവരുടെ കാര്യത്തില്‍ വളരെ താല്‍പര്യത്തോടെ അന്വേഷണം നടത്തിവരികയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
1600 തീര്‍ഥാടകരെയാണ് മിനായിലെ തിരക്കിനിടക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ പത്ത് ശതമാനം മാത്രമാണ് ഇപ്പോള്‍ ആശുപ്രതിയില്‍ തുടരുന്നത്. 120 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുളളതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.