മിനാ: 304 ഇറാനികളുടെ മൃതദേഹങ്ങള്‍ സ്വദേശത്ത് എത്തിച്ചു

മക്ക: മിനാ ദുരന്തത്തില്‍ മരിച്ച 304 ഇറാന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ തെഹ്റാനില്‍ എത്തിച്ചെന്നും ആറു പേരെ ഇറാന്‍ അധികൃതരുടെ അനുമതിയോടെ മക്കയില്‍ ഖബറടക്കിയെന്നും മക്ക മേഖല ആരോഗ്യവകുപ്പ് ജനറല്‍ ഡയറക്ടര്‍ ഡോ. മുസ്തഫ ബിന്‍ ജമീല്‍ ബല്‍ജൂന്‍ അറിയിച്ചു. ബാക്കിയുള്ളവരുടെ ജഡങ്ങള്‍ കണ്ടത്തൊനുള്ള പരിശോധന തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിനായില്‍ മരിച്ച ഹാജിമാരുടെ സ്ഥിതിവിവരങ്ങള്‍ തിരക്കിയത്തെിയ ഇറാന്‍ ആരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. പീര്‍ ഹുസൈനുമായി നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് ഡോ. ബല്‍ജൂന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 
ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ സൗദി ആരോഗ്യവകുപ്പ് നടത്തിയ സേവനപ്രവര്‍ത്തനങ്ങളെ ഇറാന്‍ ആരോഗ്യഅധികൃതരുടെ നേതൃത്വത്തിലുള്ള സംഘം മുക്തകണ്ഠം പ്രശംസിച്ചു. ഇറാന്‍ ഹാജിമാരുടെ തീര്‍ഥാടനം സുഗമമാക്കിയതിനും രോഗികളായ ഇറാനികളെ ഹജ്ജിന്‍െറ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളിലത്തെിക്കാനും മെഡിക്കല്‍ വിങ്ങിന്‍െറ നേതൃത്വത്തില്‍ അവര്‍ക്കാവശ്യമായ മരുന്നും പരിചരണവും നല്‍കാനും സജീവശ്രദ്ധ പതിപ്പിച്ചതിനും സംഘം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും പ്രത്യേകം നന്ദി പറഞ്ഞു. രോഗികളെ മൊബൈല്‍ ഐ.സി.യുകളില്‍ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക ശ്രദ്ധയോടെ എത്തിക്കാന്‍ ഭരണകൂടം സഹായിച്ച കാര്യം അവര്‍ എടുത്തു പറഞ്ഞു. അല്ലാഹുവിന്‍െറ അതിഥികള്‍ക്കു വേണ്ട ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ കണിശമായി ശ്രദ്ധിക്കാന്‍ സല്‍മാന്‍ രാജാവും കിരിടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫും ഡപ്യൂട്ടി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും പ്രത്യേകം നിര്‍ദേശം നല്‍കിയത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ബല്‍ജൂന്‍ എടുത്തു പറഞ്ഞു.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.