ദമ്മാം: ആലുവ, മാറമ്പള്ളി ചൂലായിപ്പറമ്പില്‍ നാസര്‍ കൊലക്കേസിന്‍െറ വിചാരണ അല്‍ ഖോബാര്‍ ശരീഅത്ത് കോടതിയില്‍ ആരംഭിച്ചു. പാകിസ്താന്‍ സ്വദേശിയായ പ്രതിക്ക് സൗദി ശരീഅത്ത് നിയമ പ്രകാരമുള്ള ശിക്ഷ നല്‍കണമെന്ന് കുടുംബത്തിന്‍െറ പ്രതിനിധികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണന്നും മാപ്പ് നല്‍കണമെന്നും പ്രതിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് കോടതിയില്‍ പ്രതിയെ ഹാജരാക്കിയത്. നേരത്തെ ഒരു തവണ കേസ് വിളിച്ചെങ്കിലും വാദി ഭാഗത്തിന് ഹാജരാകാന്‍ കഴിയാതിരുന്നത് കാരണം മാറ്റിവെക്കുകയായിരുന്നു. 2012 ആഗസ്റ്റ് മാസം 19 നാണ് അല്‍ ഖോബാറിലെ താമസസ്ഥലത്ത് നാസറിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്തെിയത്്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പാകിസ്താന്‍ സ്വദേശിയായ 24 കാരന്‍ സയ്യിദ് ബുര്‍ഹാന്‍ ഷാ ആണ് പ്രതിയെന്ന് പോലീസ് കണ്ടത്തെി. വ്യായാമത്തിന് ഉപയോഗിക്കുന്ന ടമ്പല്‍ കൊണ്ട് തലക്കടിച്ചു വീഴ്ത്തി നാസറിനെ നെഞ്ചിലും കഴുത്തിലും കത്തികൊണ്ട് കുത്തിയാണ് കൊലചെയ്തത്. ആന്തരാവയവങ്ങളെ തുളച്ചു കടന്ന കുത്തുകളാണ് മരണത്തിന് ഇടയാക്കിയത്. നാസര്‍ തനിക്ക് തരാനുള്ള 3000 റിയാലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. നാസര്‍ കുടുംബത്തെ എക്സിറ്റില്‍ നാട്ടില്‍ അയച്ചു തിരിച്ചത്തെിയ തൊട്ടുപുറകെയാണ് കൊലപാതകം നടന്നത്. നാസറിനെ കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പിറ്റേ ദിവസം പോലീസത്തെി വാതില്‍ തുറന്നാണ് മൃതദേഹം കണ്ടത്തെിയത്. കൊലപാതകത്തിന് ശേഷം പാകിസ്താനിലേക്ക് പ്രതി രക്ഷപ്പെട്ടിരുന്നു. ഇതൊന്നുമറിയാതെ അവധിക്ക് നാട്ടില്‍ പോയിരുന്ന പ്രതിയുടെ മാതാപിതാക്കള്‍ കൊലപാതകം നടന്നതിന്‍െറ പിറ്റേ ദിവസം തിരിച്ചത്തെിയതാണ് പ്രതിയെ പിടികൂടുന്നതിന് സഹായകമായത്. പിതാവിനെ ഉപയോഗിച്ച് ബുര്‍ഹാന്‍ ഷായെ പോലീസ് പാകിസ്താനില്‍ നിന്ന് വിളിച്ചു വരുത്തുകയായിരുന്നു.
നാസറിന്‍െറ നാട്ടുകാരും സാമൂഹികപ്രവര്‍ത്തകരുമായ കമാല്‍ കളമശ്ശേരിയും, സുധീര്‍ ആലുവയുമാണ് കുടുംബത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്. ഇവരുടെ പേരില്‍ കുടുംബം സമ്മതപത്രം നല്‍കിയിരുന്നു. പ്രതിക്രിയ നടപ്പാക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യമെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. ഇത് രേഖാമൂലം ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഏതു വിധേനയും ബുര്‍ഹാന്‍ ഷായുടെ ജീവന്‍ രക്ഷിക്കാനുള്ള നീക്കങ്ങള്‍ ഇയാളുമായി ബന്ധപ്പെട്ടവര്‍ ആരംഭിച്ചിട്ടുണ്ട്. ദിയാധനം നല്‍കി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയാണ് ഇവരുടെ ലക്ഷ്യം. 21 വര്‍ഷമായി സൗദിയിലുണ്ടായിരുന്ന നാസര്‍ നാട്ടില്‍ പോകാര്‍ എക്സിറ്റടിച്ച് വേണ്ട തയാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.